Saturday, September 19, 2026

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് ഇന്ന് പുറത്തിറക്കും; സെക്രട്ടേറിയറ്റ് വളപ്പിൽ നടക്കുന്ന ചടങ്ങിൽ ചീഫ് സെക്രട്ടറി ഡോ.വി.വേണു ഏറ്റുവാങ്ങും

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് ഇന്ന് പുറത്തിറക്കും. വൈകിട്ടു നാലിനു സെക്രട്ടേറിയറ്റ് വളപ്പിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് റിപ്പോർട്ട് പ്രകാശനം ചെയ്യുക. ചീഫ് സെക്രട്ടറി ഡോ.വി.വേണു റിപ്പോർട്ട് ഏറ്റുവാങ്ങും.

സർക്കാർ അധികാരത്തിലെത്തിയശേഷം ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കമുള്ള വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിലുള്ളത്. റിപ്പോർട്ട് പ്രകാശനം 7നു നടത്താൻ തിരഞ്ഞെടുപ്പുഫലം വരുന്നതിനു മുൻപു തന്നെ തീരുമാനിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ കനത്ത തോൽവി നേരിട്ടതിന്റെ പശ്ചാത്തലത്തിൽ വിപുലമായ വാർഷികാഘോഷം സർക്കാർ ഉദ്ദേശിക്കുന്നില്ല.

Related Articles

Latest Articles