Tuesday, December 23, 2025

സ്കൂൾ വാനിൽ വന്നിറങ്ങി ഒന്നാം ക്ലാസുകാരൻ;അതേ വാനിടിച്ച് അമ്മയുടെ മുന്നിൽ ദാരുണാന്ത്യം

തിരുവനന്തപുരം: കുലശേഖരത്ത് അമ്മയുടെ മുന്നിൽ വച്ച് മകന് ദാരുണാന്ത്യം. ഒന്നാം ക്ലാസുകാരൻ സൂര്യനാഥ് (6) ആണ് മരിച്ചത്.സ്കൂളിൽ നിന്നും തിരികെ വീട്ടിലേക്ക് മടങ്ങവേ ആയിരുന്നു അപകടം.വീടിന്റെ പടിവാതിൽക്കൽ ‘അമ്മ മകനെയും കാത്ത് നിൽക്കുകയായിരുന്നു.വാനിൽ നിന്നിറങ്ങിയ സൂര്യനാഥും മൂത്ത സഹോദരൻ ശബരീഷും വാനിന്റെ മുന്നിൽ കൂടെ റോഡ് മുറിച്ച് കടക്കവേ ഡ്രൈവർ ശ്രദ്ധിക്കാതെ വാഹനം മുന്നോട്ടേക്ക് എടുത്തപ്പോഴാണ് സൂര്യനാഥിന് അപകടം സംഭവിച്ചത്.

വീടിനു മുന്നിൽ കുട്ടികളെ കാത്തുനിന്ന അമ്മയുടെ കൺമുന്നിൽ ആയിരുന്നു മകന്റെ ദാരുണന്ത്യം. കുലശേഖരം പൊന്മന സാമാധി നട മേലെ വീട്ടിൽ സതീഷ് കുമാറിന്റെയും നന്ദിനിയുടെയും മകനാണ് മരിച്ച സൂര്യനാഥ്. സംഭവസ്ഥലത്ത് വച്ച് തന്നെ സൂര്യനാഥ്‌ മരിച്ചു. നാലാം ക്ലാസുകാരനായ മൂത്ത സഹോദരൻ ശബരീഷ് ഗുരുതര പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുലശേഖരം പോലീസ് കേസെടുത്തിട്ടുണ്ട്.

Related Articles

Latest Articles