Sunday, April 28, 2024
spot_img

രജനികാന്ത് പറഞ്ഞത് കേട്ടിരുന്നുവെങ്കിൽ സിനിമ പരാജയപ്പെടില്ലായിരുന്നു; വെളിപ്പെടുത്തലുമായി സംവിധായകൻ ലിംഗുസ്വാമി

അജിത്-തൃഷ താരജോഡികളുടെ 2005ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമാണ് ജി. സിനിമ വൻ പരാജയമായിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ അപ്രതീക്ഷിത പരാജയത്തിന്റെ കാരണം വെളിപ്പെടുത്തുകയാണ് സംവിധായകൻ ലിംഗുസാമി. ലിംഗുസാമി അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് ജി പരാജയപ്പെടാനുണ്ടായ കാരണം വെളിപ്പെടുത്തിയത്. സൂപ്പർ സ്റ്റാർ രജനീകാന്ത് പറഞ്ഞ മാറ്റം വരുത്തിയിരുന്നെങ്കിൽ ഒരു പക്ഷേ സിനിമ പരാജയപ്പെടുമായിരുന്നില്ല എന്നാണ് ലിംഗുസ്വാമി പറയുന്നത്.

2002ൽ ലിംഗുസാമി സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമായിരുന്നു റൺ. ചിത്രത്തിന്റെ റിലീസിന് ശേഷം രജനികാന്ത് നേരിട്ട് വിളിച്ചാണ് ലിംഗുസ്വാമിയെ അഭിനന്ദിച്ചത്. തുടർന്ന് അടുത്ത പ്രോജക്ടിനെ കുറിച്ച് രജനീകാന്ത് ലിംഗുസ്വാമിയോട് ചോദിക്കുകയും ചെയ്തു. ജിയുടെ കഥയെപ്പറ്റി അങ്ങനെയാണ് രജനികാന്തിനോട് സംസാരിക്കുന്നത്. കഥ കേട്ടപ്പോൾ തനിക്ക് കഥ ഇഷ്ടമായെന്നും ഇതിൽ അഭിനയിച്ചാൽ കൊള്ളാമെന്നും ലിംഗുസ്വാമിയെ അറിയിക്കുകയായിരുന്നു.

സിനിമയിലെ നായകൻ ഒരു കോളേജ് വിദ്യാർഥിയാണ്‌. അതിനാൽ രജനീകാന്തിന് ഈ വേഷം അനുയോജ്യമായിരിക്കില്ലെന്ന് ലിംഗുസ്വാമി മറുപടി നൽകി. എന്നാൽ കഥ കോളേജിൽ നിന്നും മാറ്റിക്കൂടെ എന്നാണ് രജനികാന്ത് ചോദിച്ചത്. ലിംഗുസ്വാമി അതിന് തയാറായിരുന്നില്ല. തുടർന്നാണ് അജിത്തിനെ നായകനാക്കി സിനിമ ചിത്രീകരിക്കുന്നത്. സിനിമ പരാജയപ്പെടുകയും ചെയ്തു.

Related Articles

Latest Articles