Saturday, May 4, 2024
spot_img

ഒഡിഷയിലുണ്ടായ ട്രെയിൻ അപകടം നമ്മെ ഏറെ കാലം വേട്ടയാടും;ട്രെയിൻ അപകടത്തിൽ കൊല്ലപ്പെട്ടവരുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്

ഒഡിഷയിലെ ബാലസോറിലുണ്ടായ ടെയിൻ അപകടത്തിൽ കൊല്ലപ്പെട്ടവരുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്. തൻ്റെ ഉടമസ്ഥതയിലുള്ള സെവാഗ് ഇൻ്റർനാഷണൽ സ്കൂളിൽ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുമെന്നാണ് സെവാഗ് അറിയിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് സെവാഗ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിനൊപ്പം ട്രെയിൻ അപകടത്തിൻ്റെ ചിത്രവും സെവാഗ് പങ്കുവച്ചിട്ടുണ്ട്.

ഈ ചിത്രം നമ്മളെ ഏറെക്കാലം വേട്ടയാടും. ദു:ഖത്തിന്റെ ഈ വേളയിൽ എനിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ചെറിയ കാര്യം ദാരുണമായ ഈ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കുക എന്നതാണ്. ആ കുട്ടികൾക്ക് സെവാഗ് ഇന്റർനാഷണൽ സ്‌കൂളിന്റെ ബോർഡിംഗ് സൗകര്യത്തിൽ ഞാൻ സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്നു എന്നാണ് സെവാഗ് ട്വിറ്ററിൽ കുറിച്ചത്.

Related Articles

Latest Articles