Wednesday, May 29, 2024
spot_img

നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജി വിചാരണക്കോടതി തള്ളി;തുടരന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കാനുള്ള സമയപരിധി രണ്ട് ആഴ്ചയ്ക്കകം പൂര്‍ത്തിയാകാനിരിക്കെയാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി കോടതി തള്ളിയത്

നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജി വിചാരണക്കോടതി തള്ളി. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു, തെളിവുകള്‍ നശിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ വിചാരണക്കോടതിയെ സമീപിക്കുന്നത്. തുടര്‍ന്നുള്ള മാസങ്ങളില്‍ ശക്തമായ വാദ-പ്രതിവാദങ്ങള്‍ പ്രോസിക്യൂഷനും പ്രതിഭാഗവും തമ്മില്‍ നടന്നിയിരുന്നു.

പ്രോസിക്യൂഷന്റെ അപേക്ഷ തള്ളിയാണ് ദിലീപിന് ജാമ്യത്തില്‍ തുടരാമെന്ന് വിചാരണക്കോടതി ഉത്തരവിട്ടിരിക്കുന്നത്. തുടരന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കാനുള്ള സമയപരിധി രണ്ട് ആഴ്ചയ്ക്കകം പൂര്‍ത്തിയാകാനിരിക്കെയാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി കോടതി തള്ളിയത്.

Related Articles

Latest Articles