Thursday, May 16, 2024
spot_img

നിയന്ത്രണം വിട്ട ഹെലികോപ്റ്റര്‍ അറബിക്കടലില്‍ വീണു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മുംബൈ: അറബിക്കടലിലെ ഒഎന്‍ജിസിയുടെ ഓയില്‍ റിഗ്ഗില്‍ ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട ഹെലികോപ്റ്റര്‍ കടലില്‍ വീണു. രണ്ടു പൈലറ്റുമാര്‍ അടക്കം ഒന്‍പതുപേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഇതിനോടകം ഇതില്‍ ആറുപേരെ രക്ഷപ്പെടുത്തിയതായി ഒഎന്‍ജിസി വ്യക്തമാക്കി. വെള്ളത്തില്‍ വീണ മറ്റുള്ളവരെ രക്ഷിക്കുന്നതിനുള്ള ശ്രമം തുടരുന്നു.

മുംബൈ തീരത്ത് നിന്ന് 50 നോട്ടിക്കല്‍ മൈല്‍ അകലെ അറബിക്കടലിലാണ് സംഭവം. ഒഎന്‍ജിസിയുടെ ഓയില്‍ റിഗ്ഗില്‍ ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് ഹെലികോപ്റ്റര്‍ നിയന്ത്രണം വിട്ട് കടലില്‍ വീണത്. റിഗ്ഗിലെ ലാന്‍ഡിങ് മേഖലയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയാണ് ഹെലികോപ്റ്റര്‍ വീണത്.

ഹെലികോപ്റ്ററിനോട് ചേര്‍ന്ന് ഘടിപ്പിച്ചിരിക്കുന്ന ഫ്‌ളോട്ടേഴ്‌സ് ഉപയോഗിച്ച്‌ ലാന്‍ഡ് ചെയ്യിക്കാനാണ് ശ്രമിച്ചത്. ഹെലികോപ്റ്ററില്‍ ആറ് ഒഎന്‍ജിസി ജീവനക്കാരും ഒഎന്‍ജിസിയ്ക്ക് വേണ്ടി കോണ്‍ട്രാക്‌ട് എടുത്ത സ്ഥാപനത്തിലെ ജീവനക്കാരനുമാണ് ഉണ്ടായിരുന്നത്. അപകടത്തിനുള്ള കാരണം വ്യക്തമല്ല.

Related Articles

Latest Articles