Tuesday, May 21, 2024
spot_img

താനൂർ ബോട്ട് ദുരന്തം;ചട്ടങ്ങൾ ലംഘിച്ച് സർവീസ് നടത്താൻ സഹായിച്ചു,അറസ്റ്റിലായ രണ്ട് തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തി

താനൂർ:ബോട്ട് അപകടത്തിൽ അറസ്റ്റിലായ രണ്ട് തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തി. ചട്ടങ്ങൾ ലംഘിച്ച് സർവീസ് നടത്താൻ സഹായിച്ചതിനെത്തുടർന്നാണ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തിയത്.പോർട്ട് കൺസർവേറ്റർ പ്രസാദിനെതിരെയും സർവേയർ സെബാസ്റ്റ്യനെതിരെയുമാണ് കേസ്.

നേരത്തെ അറസ്റ്റിലായ ബോട്ടുടമ നാസറിനെതിരെയും കൊലക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. ഇതോടെ ഉദ്യോഗസ്ഥരടക്കം പ്രതികളായ എല്ലാവർക്കുമെതിരെ കൊലക്കുറ്റം ചുമത്തി. ബോട്ട് ദുരന്തം നടന്ന് ഒരു മാസം പിന്നിടുമ്പോഴാണ് ഉദ്യോഗസ്ഥരെ കൂടി കേസിൽ കൂട്ടുപ്രതികളാക്കുന്നത്.

Related Articles

Latest Articles