Monday, June 3, 2024
spot_img

അരുംകൊലയ്‌ക്കു തൊട്ടുമുൻപ് പ്രതി ചിത്രീകരിച്ച ദൃശ്യങ്ങൾ പുറത്ത് !കൃത്യത്തിന് മുൻപ് ദൃശ്യങ്ങൾ ചിത്രീകരിച്ചത് എന്തിന് ? അടിമുടി ദുരൂഹത

കൊല്ലം : കൊട്ടാരക്കര താലൂക്കാശുപത്രിയിൽ വനിതാ ഡോക്ടർ വന്ദന ദാസിനെ ആക്രമിക്കുന്നതിന് മുൻപുള്ള പ്രതി സന്ദീപിന്റെ ദൃശ്യങ്ങൾ പുറത്ത്. ഇയാളുടെ മുറിവിൽ മരുന്നുവച്ചുകെട്ടുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. നഴ്സിങ് അസിസ്റ്റന്റിന്റെ നേതൃത്വത്തിൽ മുറിവ് വൃത്തിയാക്കുന്നതാണ് ദൃശ്യത്തിലുള്ളത്. ശാന്തനായി മുറിവ് ഡ്രസ് ചെയ്യുന്ന ആശുപത്രി ജീവനക്കാരോട് സഹകരിക്കുന്ന പ്രതിയെയാണ് ദൃശ്യങ്ങളിൽ കാണാനാവുന്നത്. ഇത് ഇയാൾ തന്നെ ചിത്രീകരിച്ച ദൃശ്യങ്ങളാണെന്നാണ് സൂചന. ക്യാമറ ആംഗിളുകൾ അതാണ് സൂചിപ്പിക്കുന്നതും. വീഡിയോ ചിത്രീകരിച്ച ശേഷം അത് സുഹൃത്തിന് സന്ദീപ് അയച്ചുകൊടുത്തുവെന്നും പറയപ്പെടുന്നു. എന്നാൽ എന്തിനാണ് ഇയാൾ ദൃശ്യങ്ങൾ ചിത്രീകരിച്ചത് എന്നത് ദുരൂഹമായി തുടരുകയാണ്.

ബന്ധുവിനെ കണ്ടതോടെയാണ് ഇയാൾ അക്രമാസക്തനാകുന്നത്. കത്രിക കൈയ്യിലാക്കിയ ഇയാൾ കണ്ടവരെയെല്ലാം കുത്തുകയായിരുന്നു. വീട്ടിലുണ്ടായ അടിപിടിക്കിടെയാണ് ഇയാൾക്ക് പരിക്കേറ്റത്. തന്നെ ആശുപത്രിയിലെത്തിക്കാൻ ഇയാൾ തന്നെയാണ് പൊലീസ് സഹായം തേടിയത്. തുടർന്ന് പൂയപ്പള്ളി പൊലീസ് സ്ഥലത്തെത്തിയാണ് സന്ദീപിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചത്.

ഇന്നു പുലർച്ചെ നാലരയോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്‌ക്കെത്തിച്ച സ്കൂൾ അധ്യാപകന്റെ കുത്തേറ്റാണ് വനിതാ ഡോക്ടർ കൊല്ലപ്പെട്ടത്. ഇയാളുടെ ആക്രമണത്തിൽ മറ്റ് 2 പേർക്കു കുത്തേറ്റു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ കോട്ടയം മാഞ്ഞൂർ, മുട്ടുചിറ സ്വദേശിനി ഡോ. വന്ദനദാസ് (25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുപി സ്കൂൾ അദ്ധ്യാപകനായ കുടവട്ടൂർ ശ്രീനിലയത്തിൽ എസ്. സന്ദീപിനെ (42) പൊലീസ് അറസ്റ്റു ചെയ്തു. പരുക്കുകളോടെ ഇയാളെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ ഹോം ഗാർഡ് അലക്സ് കുട്ടി, കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ എസ്ഐ മണിലാൽ എന്നിവർക്കും കുത്തേറ്റു

Related Articles

Latest Articles