തിരുവനന്തപുരം: കേരള സര്‍വകലാശാലക്കു കീഴിലെ യൂണിവേഴ്സിറ്റി കോളജിലെ പരീക്ഷാ ക്രമക്കേടില്‍ വൈസ് ചാന്‍സലറെ ഗവര്‍ണര്‍ പി സദാശിവം നേരിട്ട് വിളിപ്പിച്ചു. പി എസ് സി ചെയര്‍മാനോടും രാജ്ഭവനിലെത്താന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടുണ്ട്. വൈസ് ചാന്‍സലര്‍ വെള്ളിയാഴ്ച തന്നെ ഹാജരാകണമെന്നാണ് നിര്‍ദേശം.
വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും ബി.ജെ.പിയും ഗവര്‍ണറെ സമീപിച്ചിരുന്നു. പ്രശ്നം ഉയര്‍ന്നപ്പോള്‍ തന്നെ വി.സിയുടെ അടിയന്തിര റിപ്പോര്‍ട്ട് ഗവര്‍ണര്‍ തേടിയിരുന്നു. ഈ വിശദാംശങ്ങളുമായി ഇന്ന് വൈകീട്ട് നേരിട്ട് ഹാജരാകാനാണ് ഗവര്‍ണര്‍ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കോണ്‍സ്റ്റബിള്‍ പരീക്ഷയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പി എസ് സി ചെയര്‍മാനെ വിളിപ്പിച്ചിരിക്കുന്നത്. പി എസ് സി ചെയര്‍മാനോട് തിങ്കളാഴ്ച ഹാജരാകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. യൂണിവേഴ്സിറ്റി കോളജിലുണ്ടായ വധശ്രമക്കേസിലെ പ്രതിയുടെ വീട്ടില്‍നിന്ന് പരീക്ഷ ഉത്തര പേപ്പറുകളും സീലുകളും കണ്ടെത്തിയിരുന്നു. മുഖ്യപ്രതികള്‍ പി എസ് സിയുടെ റാങ്ക് പട്ടികയില്‍ ഇടം നേടുകയും ചെയ്തിരുന്നു.
സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…
ശ്രീനഗര്‍: പാകിസ്ഥാന്‍ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍.ഇ.ടി) ഭീകരര്‍ക്ക് ഒളിത്താവളമായി ഉപയോഗിച്ച ശ്രീനഗറിലെ ഒരു റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ)…
അമേരിക്കയിലെ അര്‍ക്കന്‍സസിലുള്ള പ്രശസ്തമായ ക്രേറ്റര്‍ ഓഫ് ഡയമണ്ട്‌സ് സ്റ്റേറ്റ് പാര്‍ക്കില്‍ നിന്ന് 13 വര്‍ഷത്തെ തെരച്ചിലിനൊടുവില്‍ ജാക്ക് പിയറാഡിന്‍ എന്ന…
റിയാദ്: ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ വാരാന്ത്യത്തിലെ തുടര്‍ച്ചയായ 'ലക്ഷ്യമിട്ട' ആക്രമണങ്ങളില്‍ സൗദി അറേബ്യ ഞെട്ടിയിരിക്കുകയാണ്. റിയാദിലെ കിംഗ് ഖാലിദ്…
കാമ്രൂപ്പ്: ആസാം പോലീസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) കാമ്രൂപ്പ് ജില്ലയില്‍ 4 കിലോഗ്രാം ഭാരമുള്ള 40,000 യാബ ടാബ്ലറ്റുകള്‍…