Friday, May 3, 2024
spot_img

‘ശബ്ദം തന്നെ നഷ്ടമായി, ഇനിയെന്ത് പറയാൻ’; ലതാ മങ്കേഷ്‌കറിന്റെ വിയോഗത്തിൽ അനുശോചിച്ച് വ്യവസായി ആനന്ദ് മഹീന്ദ്ര

മുംബൈ: ഭാരതത്തിന്റെ പ്രിയ ഗായിക ലതാ മങ്കേഷ്‌കറിന്റെ വിയോഗത്തിൽ കണ്ണീരണിഞ്ഞ് രാജ്യം. കല-രാഷ്‌ട്രീയം-കായികം എന്നീ മേഖലകളിലുള്ള നിരവധി ആളുകളാണ് ഇന്ത്യയുടെ വാനമ്പാടിയ്ക്ക് അനുശോചനം രേഖപ്പെടുത്തിയത്.

രാജ്യത്തെ പ്രമുഖ വ്യവസായിയായ ആനന്ദ് മഹീന്ദ്രയും ലതാ മങ്കേഷ്‌കറിന്റെ വിയോഗത്തിൽ പങ്കുചേർന്നു. ‘ശബ്ദം തന്നെ നഷ്ടമായി, ഇനിയെന്ത് പറയാൻ? ഓം ശാന്തി’ എന്നാണ് ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചത്.

ഒപ്പം ലതാ മങ്കേഷ്‌കറിന്റെ പഴയകാല ചിത്രവും ആനന്ദ് മഹീന്ദ്ര പങ്കുവെച്ചു. അദ്ദേഹത്തിന്റെ ട്വീറ്റിന് മറുപടിയായി ധാരാളം ആളുകൾ അനുശോചനം രേഖപ്പെടുത്തി. ലതാജിയുടെ പഴയകാല ചിത്രങ്ങൾ കോർത്തിണക്കിയ ഒരു വീഡിയോയും ചിലർ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.

ഇന്ന് രാവിലെ 9.45ഓടെയാണ് ഗായിക ലതാ മങ്കേഷ്‌കർ അന്തരിച്ചത്. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ഒരുമാസമായി ചികിത്സയിൽ കഴിയുകയായിരുന്നു ലത മങ്കേഷ്‌കർ. കഴിഞ്ഞ ദിവസം ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. കോവിഡ് ബാധിച്ചതിനെ തുടർന്ന് ജനുവരി എട്ടിനാണ് ഗായികയെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് മുതൽ ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

Related Articles

Latest Articles