തിരിച്ചടിച്ചത് ഇന്ത്യയുടെ വജ്രായുധം; മിറാഷ് 2000 വിമാനങ്ങൾ വർഷിച്ചത് ഇന്ത്യ വികസിപ്പിച്ചെടുത്ത സുദർശൻ ലേസർ ഗൈഡഡ് ബോംബുകൾ

പാകിസ്ഥാനിലെ ബാൽക്കോട്ടയിലെ ഭീകരക്യാമ്പുകൾ തകർക്കുവാൻ ഇന്ത്യൻ വ്യോമസേനക്ക് സഹായകമായത് മിറാഷ് 2000 യുദ്ധ വിമാനങ്ങളാണ്. ഫ്രഞ്ച് ആസ്ഥാനമായ ഡിസോൾട് ഏവിയേഷനാണു മാരക ശേഷിയുള്ള ഈ യുദ്ധ വിമാനങ്ങൾ വികസിപ്പിച്ചെടുത്തത് . ഇതേ കമ്പനി തന്നെയാണ് റാഫേൽ യുദ്ധ വിമാനങ്ങളുടെ നിർമ്മാണ കരാർ ഏറ്റെടുത്തിരിക്കുന്നതും. 1999-ലെ കാർഗിൽ യുദ്ധത്തിലും കൃത്യമായി ലക്‌ഷ്യം ഭേദിക്കാൻ കഴിവുള്ള മിറാഷ് യുദ്ധ വിമാനങ്ങൾ ഉപയോഗിച്ചിരുന്നു.