രാജ്യം സുരക്ഷിതമായ കരങ്ങളിലെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ഭീഷണിപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്നും ഇന്ത്യ ആരുടെ മുന്നിലും തലകുനിക്കില്ലെന്നും നരേന്ദ്രമോദി പറഞ്ഞു. പാകിസ്ഥാനിലെ ബാൽക്കോട്ടയിൽ ഇന്ത്യൻ വ്യോമസേന ഭീകര ക്യാമ്പുകൾക്കു നേരെ നടത്തിയ ആക്രമണത്തിന് ശേഷം രാജസ്ഥാനിലെ ഒരു പൊതുപരിപാടിയിൽ പങ്കെടുത്തുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രത്തിനാണ് താൻ പ്രഥമസ്ഥാനം നൽകുന്നതെന്നും ജനങ്ങളുടെ വികാരം തനിക്കു മനസ്സിലാകുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.