Tuesday, January 6, 2026

നാട്ടിലേക്കുള്ള യാത്രമധ്യേ പാലക്കാട് റയിൽവേ സ്റ്റേഷൻ പ്ലാറ്റഫോമിൽ പ്രസവിച്ച് യുവതി;രക്ഷകരായി ‘കനിവ് 108’

പാലക്കാട്: നാട്ടിലേക്കുള്ള യാത്രമധ്യേ പാലക്കാട് റയിൽവേ സ്റ്റേഷനിലെ പ്ലാറ്റഫോമിൽ യുവതി പ്രസവിച്ചു.കനിവ് 108 ആംബുലൻസ് ജീവനക്കാർ ആണ് അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി എത്തിയത്.ജാർഖണ്ഡ് ഹട്ടിയ സ്വദേശി അരവിന്ദിന്റെ ഭാര്യ സുനിത (26) ആണ് ഒലവക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം നമ്പർ പ്ലാറ്റ്ഫോമിൽ ആൺ കുഞ്ഞിനെ പ്രസവിച്ചത്.

മംഗലാപുരത്ത് നിന്ന് ഒലവക്കോട് റെയ്ൽവേ സ്റ്റേഷനിൽ എത്തിയ ഇരുവരും ഇവിടെ നിന്ന് ജാർഖണ്ഡിലെ ഹട്ടിയ എന്ന സ്ഥലത്തേക്ക് പോകാൻ ട്രെയിൻ കാത്ത് ഇരിക്കുമ്പോഴാണ് സംഭവം. പ്ലാറ്റ്ഫോമിൽ ഇരുക്കുകയായിരുന്ന സുനിതയ്ക്ക് പ്രസവവേദന അനുഭവപ്പെടുകയും തുടർന്ന് കുഞ്ഞിന് ജന്മം നൽകുകയുമായിരുന്നു.

Related Articles

Latest Articles