കണ്ണൂര്‍: മദ്യലഹരിയില്‍ നടുറോഡില്‍ പോലീസിനെ ആക്രമിച്ച യുവതി പിടിയില്‍. എസ്.ഐയെ ആക്രമിച്ച തലശേരി കൂളിബസാര് സ്വദേശി റസീനയാണ് അറസ്റ്റിലായത്. യുവതിയെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോയപ്പോഴാണ് തലശേരി എസ്.ഐയെ ആക്രമിച്ചത്.
റസീന ഇതിനുമുമ്പും മദ്യപിച്ച് പ്രശ്നമുണ്ടാക്കിയിട്ടുണ്ടെന്നും നിരവധി കേസുകളിലെ പ്രതിയാണെന്നും പോലീസ് പറഞ്ഞു. ഇന്നലെ രാത്രിയാണ് സംഭവം. മദ്യലഹരിയില്‍ സുഹൃത്തിനൊപ്പം കാറിൽ എത്തിയ യുവതി നാട്ടുകാരെ ആക്രമിക്കുകയായിരുന്നു. നാട്ടുകാരും തിരിച്ച് ആക്രമിക്കുന്ന സ്ഥിതിയായപ്പോൾ പോലീസെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
തലശ്ശേരി എസ്.ഐ ദീപ്തിയുംഎത്തി ഇവരെ അറസ്റ്റ് ചെയ്തു ജനറല്‍ ആശുപത്രിയിലേക്ക് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്ന വഴി ഇവര്‍ എസ്.ഐയേയും ആക്രമിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ റസീനയെ റിമാൻ്ഡ് ചെയ്തു.