തിരുവനന്തപുരം : കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും നയിച്ച സമരാഗ്നിയുടെ സമാപനസമ്മേളനത്തിൽ പ്രസംഗിക്കവേ പ്രവർത്തകർ നേരത്തേ പിരിഞ്ഞുപോയതിൽ നീരസംപ്രകടിപ്പിച്ച് കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരൻ. ലക്ഷക്കണക്കിന് രൂപ മുടക്കിയാണു സമ്മേളനം സംഘടിപ്പിക്കുന്നതെന്നും എന്നാൽ രണ്ടുപേർ സംസാരിച്ചു കഴിയുമ്പോഴേക്കും ആളുകൾ പോകുന്നുവെന്നും സുധാകരൻ കുറ്റപ്പെടുത്തി. പ്രസംഗം കേൾക്കാൻ പറ്റില്ലെങ്കിൽ എന്തിനു വന്നെന്നും സുധാകരൻ ചോദ്യമുയർത്തി
പിന്നാലെ സുധാകരനെ തിരുത്തി പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ രംഗത്ത് വന്നു. കൊടും ചൂടിൽ പ്രവർത്തകർ അഞ്ചുമണിക്കൂർ തുടർച്ചയായി ഇരുന്നതാണെന്നും അതിനിടയിൽ 12 പേർ പ്രസംഗിച്ചുവെന്നും അതിനാൽ പ്രവർത്തകർ പോയതിൽ പ്രസിഡന്റ് വിഷമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്, കേരളത്തിന്റെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി തുടങ്ങിയവർ സമാപന സമ്മേളനത്തിൽ പങ്കെടുക്കുന്നു.

