Friday, May 10, 2024
spot_img

ഭാരതത്തിന് പുറത്ത് നിർമ്മിച്ച ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഹൈന്ദവ ക്ഷേത്രം അമേരിക്കയിൽ അടുത്ത മാസം ഭക്തർക്കായി തുറന്ന് കൊടുക്കും;ന്യൂജഴ്‌സിയിലെ സ്വാമിനാരായൺ അക്ഷർധാം ക്ഷേത്ര നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിൽ

ന്യൂയോർക്ക് : ഭാരതത്തിന് പുറത്ത് നിർമ്മിച്ച ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഹൈന്ദവ ക്ഷേത്രം അടുത്ത മാസം എട്ടിന് അമേരിക്കയിലെ ന്യൂജഴ്‌സിയിൽ ഉദ്ഘാടനം ചെയ്യും. ന്യൂ ജഴ്‌സിയിലെ ലിറ്റിൽ റോബിൻസ്‌ വില്ല ടൗൺഷിപ്പിൽ നിർമ്മിച്ച സ്വാമിനാരായൺ അക്ഷർധാം ക്ഷേത്രമാണ് അടുത്ത മാസം ഭക്തർക്കായി തുറന്നു കൊടുക്കുന്നത്. അമേരിക്കയിൽ ഉടനീളമുള്ള 12000 സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെയാണ് ക്ഷേത്ര നിർമ്മാണം പൂർത്തീകരിച്ചത്. ബോഷൻ വാസി അക്ഷർ പുരുഷോത്തം സ്വാമി നാവരായൺ സൻസ്ത ആത്മീയ തലവൻ മഹന്ത് സ്വാമി മഹാരാജിന്റെ നേതൃത്വത്തിലാണ് ഉദ്ഘാടനം ചെയ്യുക. 183 ഏക്കർ വിസ്തൃതിയിൽ പരന്നുകിടക്കുന്ന ക്ഷേത്ര സമുച്ചയത്തിൽ പ്രതിമകളും ഭാരതീയ സംഗീത ഉപകരണങ്ങളുടെ മാതൃകകളും നൃത്തരൂപങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ബൾഗേറിയയിൽ നിന്നും തുർക്കിയിൽ നിന്നുമുള്ള ചുണ്ണാമ്പുകല്ല് ഉൾപ്പെടെ ലോകമെമ്പാടുമുള്ള വിവിധ സ്ഥലങ്ങളിൽ നിന്ന് ഏകദേശം രണ്ട് ദശലക്ഷം ക്യുബിക് അടി കല്ല് നിർമ്മാണത്തിനായി ഉപയോഗിച്ചു. ഭാരതത്തിൽ നിന്നും ചൈനയിൽ നിന്നുമുള്ള ഗ്രാനൈറ്റ്, യൂറോപ്പ്, ഏഷ്യ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള മറ്റ് അലങ്കാര കല്ലുകളും ഗ്രീസ്, തുർക്കി, ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ള മാർബിളുകളും ക്ഷേത്ര നിർമ്മാണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

Related Articles

Latest Articles