Saturday, May 18, 2024
spot_img

ബൈക്കപകടത്തില്‍ യുവതി മരിച്ചു : അപകടം ഒളിച്ചോട്ടത്തിനിടെയെന്ന് സംശയം

പന്തളം : പന്തളത്തിനടുത്ത് കുളനടയില്‍ ബൈക്കും പിക്കപ്പ വാനും കൂട്ടിയിടിച്ച് യുവതി മരിച്ചു. തിരുവനന്തപുരം കുളത്തൂര്‍ സ്വദേശിനിയായ സുമിത്രയാണ്
മരിച്ചത്. ടൂവീലര്‍ ഓടിച്ചിരുന്ന നെടുമങ്ങാട് തൊളിക്കോട് സ്വദേശി അന്‍സിലിന് അപകടത്തില്‍ പരിക്കേറ്റു. പുലര്‍ച്ചെ നാല് മണിയോടെ ടി.ബി ജംഗ്ഷനിലുള്ള പെട്രോള്‍ പമ്പിന് സമീപമായിരുന്നു അപകടം നടന്നത്. വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമാണ് സുമിത്ര. പ്രണയബദ്ധരായിരുന്ന ഇരുവരും ഒളിച്ചോടുക ആയിരുന്നു എന്നാണ് കരുതുന്നത്. പരിക്കേറ്റ അന്‍സിലിനെ പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles