Monday, May 20, 2024
spot_img

കാശ്മീരില്‍ ട്രെയിന്‍ സര്‍വ്വീസ് പുനരാരംഭിച്ചു : ആദ്യഘട്ടത്തില്‍ രണ്ട് ട്രെയിനുകള്‍ മാത്രം

ശ്രീനഗര്‍ : കോവിഡ് ലോക്ക്ഡൗണിന് ശേഷം ആദ്യമായി കാശ്മീരില്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ ഭാഗീകമായി പുനരാരംഭിച്ചു. കഴിഞ്ഞ മാസം 10 മുതലാണ് കോവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് ട്രെയിന്‍ സര്‍വ്വീസുകള്‍ നിര്‍ത്തി വെച്ചത്. ബുദ്ഗാമിനും ബനിഹാലിനും ഇടയില്‍ രണ്ട് ട്രെയിനുകളാണ് സര്‍വ്വീസ് ആരംഭിച്ചത്. എന്നാല്‍ ബാരാമുള്ളയിലേക്കുളള സര്‍വ്വീസുകള്‍ ഇനിയും തുടങ്ങിയിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം യാത്രക്കാര്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ്. ട്രെയിന്‍ സര്‍വ്വീസ് ഇല്ലാതിരുന്ന ദിവസങ്ങളില്‍ പലരും വന്‍തുക ചെലവിട്ടാണ് സ്വകാര്യ വാഹനങ്ങളില്‍ സഞ്ചരിച്ചിരുന്നത്. ട്രെയിനിന് 80 രൂപ ടിക്കറ്റ് ചാര്‍ജ്ജ് നല്‍കേണ്ട സ്ഥലങ്ങളിലേക്ക് സ്വകാര്യ വാഹനങ്ങള്‍ 800 രൂപ വരെയായിരുന്നു ഈടാക്കിയിരുന്നത്. റോഡുകളില്‍ ട്രാഫിക് ജാമും രൂക്ഷമായിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles