തീയറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും പ്രേക്ഷകരെ പ്രവേശിപ്പിക്കണമെന്ന ആവശ്യവുമായി തീയേറ്റര്‍ ഉടമകള്‍ രംഗത്ത്. നികുതി ഇളവ് അനുവദിക്കണമെന്നും തീയറ്റര്‍ വ്യവസായ മേഖലയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും തീയറ്റര്‍ ഉടമകൾ ആവശ്യമുന്നയിച്ചു.
ഇപ്പോൾ തീയറ്ററുകളില്‍ അന്‍പത് ശതമാനം സീറ്റുകളില്‍ മാത്രമാണ് കാണികളെ പ്രവേശിപ്പിക്കുന്നത്. എന്നാൽ ഇത് മാറ്റി മുഴുവന്‍ സീറ്റുകളിലും പ്രേക്ഷകരെ പ്രവേശിപ്പിക്കണമെന്നതാണ് ഉടമകളുടെ ആവശ്യം.
ഒരിടവേളയ്ക്ക് ശേഷം ബിഗ് ബജറ്റ് ചിത്രങ്ങള്‍ റിലീസിന് ഒരുങ്ങുകയാണ്.
ഈ സാഹചര്യത്തില്‍ പകുതി സീറ്റുകളില്‍ മാത്രം പ്രവേശനം എന്ന രീതിയുമായി ഇനിയും മുന്നോട്ട് പോയാല്‍ തീയറ്റര്‍ മേഖല കടുത്ത പ്രതിസന്ധിയില്‍ ആകും. ഇനിയും തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അവഗണിക്കരുത് എന്നും തീയറ്റര്‍ ഉടമകള്‍ പറഞ്ഞു.

