Tuesday, May 21, 2024
spot_img

ക്വാറി ഉടമകള്‍ക്ക് തിരിച്ചടി; ഹൈക്കോടതി റദ്ദാക്കിയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

ദില്ലി: കേരളത്തിലെ ക്വാറി ഉടമകൾക്ക് തിരിച്ചടി. ഹരിത ട്രൈബ്യൂണൽ ദൂരപരിധി ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ജനവാസ കേന്ദ്രങ്ങളിൽ നിന്ന് 200 മീറ്റർ അകലെ മാത്രമേ ക്വാറികൾ പ്രവർത്തിപ്പിക്കാവൂ എന്നായിരുന്നു ഹരിത ട്രൈബ്യൂണൽ ഉത്തരവ്. ഇത് പിന്നീട് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതാണ് ഇപ്പോൾ സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. ഹൈക്കോടതി ഉത്തരവിന്റെ ബലത്തിൽ പ്രവർത്തനം തുടങ്ങിയ നിലവിലുള്ള ക്വാറികൾ അടക്കം സുപ്രീം കോടതി നടപടി ബാധിക്കും.

സ്ഫോടനം നടത്തിയുള്ള ക്വാറികൾക്ക് 200 മീറ്ററും സ്ഫോടന മില്ലാതെയുള്ള ഖനനത്തിന് 100 മീറ്റര്‍ അകലവും ജനവാസ മേഖലയിൽ ഉറപ്പാക്കണമെന്നായിരുന്നു ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ്. ഇതിനെതിരെ ക്വാറി ഉടമകളാണ് ആദ്യം ഹൈക്കോടതിയെ സമീപിച്ചത്. ക്വാറി ഉടമകളുടെ നിലപാടിനെ പിന്തുണച്ച സർക്കാർ പിന്നീട് കോടതിയിൽ റിട്ട് ഹർജിയും നൽകി. ജനവാസകേന്ദ്രത്തിൽ നിന്ന് 200 മീറ്റർ ദൂരം വേണമെന്ന പുതിയ ഉത്തരവ് അംഗീകരിക്കാനാവില്ല. സർക്കാരിനെ അറിയിക്കാതെയാണ് ട്രൈബ്യൂണൽ തീരുമാനമെടുത്തത് തുടങ്ങിയ കാര്യങ്ങളാണ് സർക്കാരിന് വേണ്ടി അഡി അഡ്വ ജനറൽ അന്ന് ഹൈക്കോടതിയെ അറിയിച്ചത്. ഇത് പരിഗണിച്ചായിരുന്നു ട്രൈബ്യൂണൽ ഉത്തരവിനെതിരായ ഹൈക്കോടതി വിധി.

ഇപ്പോൾ സുപ്രീംകോടതി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തതോടെ സംസ്ഥാന സർക്കാർ നിലപാടിന് കൂടിയാണ് തിരിച്ചടിയേറ്റത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles