Sunday, June 16, 2024
spot_img

വീ​ട്ടി​ല്‍​ നി​ന്ന് സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ മോഷ്ടിച്ചു; കെയര്‍ടേക്കര്‍ അറസ്റ്റില്‍

കാ​ക്ക​നാ​ട്: വീ​ട്ടി​ല്‍ ​നി​ന്ന് സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ മോ​ഷ​ണം​ പോ​യ സംഭ​വ​ത്തി​ല്‍ ലോ​ഡ്ജി​ലെ കെ​യ​ര്‍​ടേ​ക്ക​ര്‍ അ​റ​സ്റ്റി​ല്‍. സി.​പി.​ഡ​ബ്ല്യു.​ഡി ക്വാ​ര്‍​ട്ടേ​ഴ്സി​ന​ടുത്തുള്ള വീട്ടിലാണ് മോഷണം നടന്നത്. പ​ത്ത​നം​തി​ട്ട മ​ല​യാ​ല​പ്പു​ഴ വി​ല്ലേ​ജി​ല്‍ താ​മ​സി​ക്കു​ന്ന വി​ഷ്ണു​വി​നെ​യാ​ണ് തൃ​ക്കാ​ക്ക​ര പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

വി​ജ​യ​ല​ക്ഷ്മി എ​ന്ന സ്ത്രീ​യു​ടെ വീ​ട്ടി​ലാണ് മോഷണം നടന്നത്. വി​ജ​യ​ല​ക്ഷ്മി​യു​ടെ മ​ക​ന്റെ പ​രാ​തി​യി​ല്‍ അ​ന്വേ​ഷ​ണ​ത്തി​നി​ടെ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ നി​ന്നാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്. ഇ​യാ​ളി​ല്‍​നി​ന്ന്​ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​ണ്ടെ​ടു​ത്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Related Articles

Latest Articles