Sunday, October 11, 2026

മൂന്നിൽ ഒരാൾക്ക് മരണം; അതിമാരക വൈറസ് വരുന്നു; മുന്നറിയിപ്പുമായി വുഹാൻ ഗവേഷകർ

ബെയ്ജിങ്: ഒമിക്രോൺ ഭീഷണി വിവിധ രാജ്യങ്ങളിൽ തുടരുന്നതിനിടെ പുതിയ മുന്നറിയിപ്പുമായി ഗവേഷകർ. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ തരം കൊറോണ വൈറസിനെ കുറിച്ചുള്ള മുന്നറിയിപ്പാണ് ഗവേഷകർ നൽകിയിരിക്കുന്നത്.

ദക്ഷിണാഫ്രിക്കയിലെ വവ്വാലുകളിൽ കണ്ടെത്തിയ നിയോകോവ് (NeoCov) ആശങ്കയുണ്ടാക്കുന്നതാണെങ്കിലും 2012, 2015 വർഷങ്ങളിൽ മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളിൽ ഈ വൈറസ് സ്ഥിരീകരിച്ചിരിന്നതായി ഗവേഷകർ അവകാശപ്പെടുന്നുണ്ട്. സാര്‍സ് കോവ്-2 (SARSCoV2) വിനു സമാനമായി മനുഷ്യരില്‍ കൊറോണ വൈറസ് ബാധയ്ക്കു ഇതു കാരണമാകും.

2012-ലും 2015ലും മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മെര്‍സ് കോവ് (MERSCoV) വൈറസുമായി ഇതിന് ബന്ധമുണ്ടെന്നും ഗവേഷകരുടെ കണ്ടെത്തലിലുണ്ട്. സാര്‍സ് കോവ്-2 (SARSCoV2) വിനു സമാനമായി മനുഷ്യരില്‍ കൊറോണ വൈറസ് ബാധയ്ക്കു ഇതു കാരണമാകും. ഇതിനു മനുഷ്യകോശങ്ങളിലേക്കു കടന്നുകയറാന്‍ വെറും ഒറ്റ രൂപാന്തരം കൂടി മാത്രം മതിയെന്നാണ് വുഹാന്‍ സര്‍വകലാശാലയിലെയും ചൈനീസ് അക്കാദമി ഓഫ് സയന്‍സസിലെയും ഗവേഷകര്‍ പറയുന്നത്.

Related Articles

Latest Articles