തിരുവനന്തപുരം: പോത്തൻകോട് ടെക്സ്റ്റൈൻസിൽ പട്ടാപ്പകല്‍ മോഷണം. ഹെല്‍മറ്റ് ധരിച്ച് കടയിലെത്തിയായിരുന്നു മോഷണം നടത്തിയത്. പോത്തന്‍കോട് വെഞ്ഞാറമൂട് റോഡിലെ തുണിക്കടയില്‍ ബൈക്കിലെത്തിയ രണ്ടു പേരാണ് മോഷണം നടത്തിയത്. ഇവർ ജീവനക്കാരനെ കബളിപ്പിച്ച് ഷർട്ടുകളും, വാച്ചുകളും, കണ്ണടകളും കവർന്നു.
ഷര്‍ട്ടുകള്‍ നോക്കാന്‍ ഒരാള്‍ നില്‍ക്കുമ്പോള്‍ രണ്ടാമനാണ് മോഷണം നടത്തിയത്. രാത്രി സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് കടയുടമയ്ക്ക് മോഷണം മനസ്സിലായത്. തുടര്‍ന്ന് സിസിടിവി പരിശോധിക്കുകയായിരുന്നു. പോത്തൻകോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

