Thursday, October 8, 2026

ശ്രീജേഷിനായി കോടികൾ നൽകി മറ്റു സംസ്ഥാനങ്ങൾ; ‘കോടി മുണ്ടു’മായി പിണറായി

ശ്രീജേഷിനായി കോടികൾ നൽകി മറ്റു സംസ്ഥാനങ്ങൾ; ‘കോടി മുണ്ടു’മായി പിണറായി | SREEJESH

ആവേശകരമായി ടോക്യോ ഒളിമ്പിക്സ് ഇന്ന് കൊടിയിറങ്ങുകയാണ്. എക്കാലത്തെയുംക്കാൾ വ്യത്യസ്തമായി ഇത്തവണ ചരിത്രം തിരുത്തിക്കുറിച്ചാണ് ഇന്ത്യ ടോക്കിയോയിൽ നിന്നും മടങ്ങിയെത്തുന്നത്. ഭാരതത്തെ സംബന്ധിച്ച് ഇത് അഭിമാന നിമിഷമാണ്. അതേസമയം ചരിത്ര വെങ്കലവുമായാണ് ഇന്ത്യൻ ഹോക്കി ടീം ഒളിമ്പിക്സിൽ മെഡൽ നേടിയത്. 41 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഒളിമ്പിക്സ് ഹോക്കിയിൽ ഭാരതം മെഡൽ നേടിയത്. അത്യന്തം ആവേശകരമായ വെങ്കലമെഡൽ പോരാട്ടത്തിൽ ജർമ്മനിയെ നാലിന് എതിരെ അഞ്ച് ഗോളുകൾക്ക് തകർത്താണ് ഇന്ത്യൻ പുരുഷ ടീം ചരിത്രം മെഡൽ സ്വന്തമാക്കിയത്.

മത്സരത്തിൽ രണ്ടു ഗോളിന് പിന്നിൽ നിന്ന ശേഷം നാലു ഗോളുകൾ തിരിച്ചടിച്ച് ആണ് ഇന്ത്യ ചരിത്ര ജയം നേടിയെടുത്തത്. മത്സരത്തിൽ മലയാളി കൂടിയായ ഇന്ത്യൻ ഗോൾകീപ്പർ ശ്രീജേഷ് നടത്തിയ തകർപ്പൻ സേവുകളും ഇന്ത്യൻ ജയത്തിൽ നിർണായകമായി മാറുകയായിരുന്നു. നിറഞ്ഞ കയ്യടികളോടെയും തുറന്ന മനസ്സോടെയുമാണ് ഭാരതം ഇവരെ സ്വീകരിക്കാൻ ഒരുങ്ങിയിരിക്കുന്നത്. എന്നാൽ 49 വർഷത്തിനുശേഷം കേരളത്തിലേക്ക് ഒളിമ്പിക്സ് മെഡൽ കൊണ്ടുവന്ന ഭാരതത്തിന്റെ ഗോൾകീപ്പർ പി ആർ ശ്രീജേഷിന് മറ്റ് സംസ്ഥാനങ്ങൾ കോടികൾ നൽകി ആദരിക്കുമ്പോൾ, കോടിമുണ്ട് നൽകി പിണറായി സർക്കാർ ആദരവ് നൽകാനൊരുങ്ങുകയാണ്. ഒളിമ്പിക് മെഡൽ നേടിയ ശ്രീജേഷിനെ കൈത്തറി മുണ്ടും ഷർട്ടും സമ്മാനമായി നൽകാനാണ് പിണറായി സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കേരള സർക്കാരിന് കീഴിലുള്ള കൈത്തറി വിഭാഗമാണ് ശ്രീജേഷിനെ മുണ്ടും ഷർട്ടും നൽകുന്നത്..

എന്നാൽ മറ്റ് പല സംസ്ഥാനങ്ങളും കോടികൾ നൽകി ശ്രീജേഷിനെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പിണറായി സർക്കാർ മുണ്ടും ശബ്ദം നൽകാൻ തീരുമാനിച്ചിരിക്കുന്നത്. അതേസമയം സർക്കാർ ജീവനക്കാർക്ക് കൈത്തറി വസ്ത്രം വീണ്ടും നിർബന്ധമാക്കുന്ന കാര്യവും സംസ്ഥാന സർക്കാരിന്റെ സജീവ പരിഗണനയിലാണ്. സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ആഴ്ചയിലൊരിക്കൽ കൈത്തറി വസ്ത്രം വീണ്ടും നിർബന്ധമാക്കുമെന്ന് റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles