തൊടുപുഴ: അന്യസംസ്ഥാന തൊഴിലാളികളുടെ ഫോണും പണവും കവര്‍ന്ന കേസില്‍ രണ്ട് പേര്‍ പിടിയില്‍.
പാലക്കുഴ മാറിക മാഞ്ചോട്ടില്‍ ഷിന്റോ രാജു (20), കോലാനി പഞ്ചവടിപ്പാലം കലത്തൂര്‍ ലിബിന്‍ ബേബി (20) എന്നിവരെയാണ് തൊടുപുഴ പോലീസ് പിടിയിലായത്.
കഴിഞ്ഞ ദിവസമാണ് കോലാനിയിലെ വീട്ടില്‍ മോഷണം നടന്നത്. മൊബൈലടക്കം 22000 രൂപയോളം വിലവരുന്ന സാധനങ്ങളാണ് പ്രതികൾ കവര്‍ന്നത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.

