Wednesday, January 7, 2026

തെലുങ്കാനയിലെ പോലീസ് വെടിവയ്പ്: ഹര്‍ജി ബുധനാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: തെലുങ്കാനയില്‍ ബലാത്സംഗക്കേസിലെ പ്രതികളെ പോലീസ് വെടിവച്ചു കൊന്ന സംഭവത്തില്‍ അന്വേഷണം വേണമെന്ന ഹര്‍ജി സുപ്രീം കോടതി പരിഗണിക്കും. ബുധനാഴ്ച ഹര്‍ജി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്‌ഡെ അറിയിച്ചു.

പോലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അഭിഭാഷനായ ജി.എസ്. മണിയാണ് കോടതിയെ സമീപിച്ചത്. കഴിഞ്ഞയാഴ്ചയാണ് വനിതാ വെറ്ററിനറി ഡോക്ടറെ മാനഭംഗപ്പെടുത്തിയശേഷം തീകൊളുത്തി കൊന്ന കേസിലെ നാലു പ്രതികളെ പോലീസ് വെടിവച്ചു കൊന്നത്.

Related Articles

Latest Articles