കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ നീങ്ങുമ്പോൾ ഇടത് സർക്കാർ നടത്തുന്ന നവകേരള യാത്ര സംസ്ഥാനത്തെ സാമ്പത്തിക അടിയന്തരാവസ്ഥയിലേക്കാണ് തള്ളിവിടുന്നത്. കാരണം, നിത്യച്ചെലവിനു പോലും സർക്കാരിന്റെ പക്കൽ കാശില്ലെന്നു സർക്കാർ തന്നെ സമ്മതിക്കുന്നുണ്ട്. എന്നിട്ടാണ് കേരളീയത്തിന് പിന്നാലെ അടുത്ത ധൂർത്ത് ഇടത് സർക്കാർ നടത്തുന്നത്. ഇപ്പോഴിതാ, കേരളാ സർക്കാരിന്റെ ധൂർത്തിനെതിരെ സംസാരിക്കുന്ന ഒരു അമ്മയുടെ വാക്കുകയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
നിരവധി പേർക്കാണ് പെൻഷനും മറ്റും കിട്ടാതെ ആയിരിക്കുന്നുന്നത്. പെൻഷൻ ലഭിക്കണമെന്നാവശ്യപ്പെട്ട് ഒരുകൂട്ടർ നടത്തിയ സമരത്തിലാണ് നമ്മൾ കണ്ട വീഡിയോയിലെ ‘അമ്മ സംസാരിക്കുന്നത്. ഇതുപോലെ ഒരു മുഖ്യമന്ത്രി ഉണ്ടായിട്ടില്ലെന്നും പിണറായി വിജയൻ ഒരു മുഖ്യമന്ത്രിയാണോ എന്നും വിഡിയോയിൽ ‘അമ്മ ചോദിക്കുന്നു. എന്തായാലും കേരളത്തിലെ സാധാരണക്കാരായ ജനങ്ങൾ സർക്കാരിനോട് ചോദിക്കാൻ ആഗ്രഹിക്കുന്നത് തന്നെയാണ് ‘അമ്മ പറയുന്നതെന്നാണ് പലരുടെയും അഭിപ്രായം.

