Sunday, September 27, 2026

ടിബറ്റിലേക്ക് ഇനി മടക്കമില്ല…!;ഭാരതത്തോടാണ് ഇഷ്ടം,അരുണാചൽ പ്രദേശിൽ ചൈന പ്രകോപനം സൃഷ്ടിച്ചതിന് പിന്നാലെ പ്രതികരിച്ച് ദലൈലാമ

കാൻഗ്ര:അരുണാചൽ പ്രദേശിലെ തവാങ്ങിൽ ചൈന പ്രകോപനം സൃഷ്ടിച്ചതിന് പിന്നാലെ തന്റെ പ്രതികരണം വ്യക്തമാക്കിയിരിക്കുകയാണ് ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ.താൻ ഇന്ത്യയെ ഉപേക്ഷിച്ച് ചൈനയിലേയ്‌ക്ക് മടങ്ങില്ലെന്നും തനിക്ക് ഇന്ത്യയോടാണ് ഇഷ്ടമെന്നും,ഇന്ത്യയിലാണ് താനിപ്പോൾ താമസിക്കുന്നത്. ഇന്ത്യ വിട്ട് ചൈനയിലേയ്‌ക്ക് മടങ്ങുന്നതിൽ അർത്ഥമില്ലെന്നും ദലൈലാമ തുറന്നടിച്ചു.പണ്ഡിറ്റ് നെഹ്‌റു തിരഞ്ഞെടുത്ത കാൻഗ്രയെ ആണ് ഞാനും തിരഞ്ഞെടുത്തിരിക്കുന്നത്.

ചൈനയുടെ നയങ്ങളിൽ ഒരുപാട് മാറ്റങ്ങൾ വന്നിരിക്കുകയാണെന്നും, എന്നാൽ ചൈനയിലേയ്‌ക്ക് മടങ്ങുന്നതിനെപ്പറ്റി ഞാൻ ആലോചിക്കുന്നതു പോലുമില്ലെന്നും ഇന്ത്യയെ താൻ ഏറെ സ്നേഹിക്കുന്നുവെന്നും ദലൈലാമ വ്യക്തമാക്കി.ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടവും സൈന്യവും ടിബറ്റിൽ അമിതാധികാരം പ്രയോഗിക്കുകയും ടിബറ്റൻ ജനതയെയും ബുദ്ധമത വിശ്വാസികളെയും ആക്രമിക്കുകയും ചെയ്തതോടെയാണ് 1959-ൽ ദലൈലാമ ഇന്ത്യയിലെത്തിയത്. കൃത്രിമത്വമുള്ള ചൈനീസ് ഉദ്യോഗസ്ഥർക്കിടയിൽ കിടന്നല്ല, ഭാരതത്തിൽ നിന്നും മരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ദലൈലാമ നേരത്തെയും തുറന്നു പറഞ്ഞിട്ടുണ്ട്

Related Articles

Latest Articles