Tuesday, November 3, 2026

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്ത് പിടി ഉഷയ്ക്ക് എതിരില്ല;ഔദ്യോഗിക പ്രഖ്യാപനം ഡിസംബർ പത്തിന്

ദില്ലി:ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്ത് എതിരില്ലാതെ പിടി ഉഷ. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് വൈകുന്നേരത്തോടെ അവസാനിച്ചിരുന്നു.മറ്റ് നോമിനിേഷനുകള്‍ കിട്ടിയിട്ടില്ലെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഔദ്യോഗിക പ്രഖ്യാപനം തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്ന ഡിസംബർ പത്തിന് മാത്രം.

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ നേതൃസ്ഥാനത്തേയ്ക്ക് മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് ഒളിംപ്യൻ പി ടി ഉഷ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഒളിമ്പിക് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നതിന് അത്‌ലറ്റുകളുടെയും ഫെഡറേഷനുകളുടെയും പിന്തുണയുണ്ടെന്നും പിടി ഉഷ അറിയിച്ചിരുന്നു.

Related Articles

Latest Articles