Monday, May 20, 2024
spot_img

ഇന്ത്യയിൽ വരവറിയിച്ച് ഗൂഗിൾ വാലറ്റ് !ഗൂഗിൾ പേ യുമായുള്ള വ്യത്യാസങ്ങൾ ഇവയൊക്കെ

ഇന്ത്യയിൽ ഏറെ പ്രചാരമുള്ള യുപിഐ ആപ്ലിക്കേഷനാണ് ഗൂഗിൾ പേ. ഗൂഗിൾ പേയ്ക്ക് പുറമെ നിരവധി ആപ്ലിക്കേഷനുകൾ യുപിഐ രംഗത്തുണ്ടെങ്കിലും ഗൂഗിൾ പേയ്ക്കുള്ള സ്വീകാര്യത അവയ്ക്ക് ലഭിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം. ഇപ്പോൾ ഗൂഗിൾ അതിന്റെ ഡിജിറ്റൽ വാലറ്റ് ആപ്ലിക്കേഷനായ ഗൂഗിൾ വാലറ്റ് അവതരിപ്പിച്ചു. ലോയൽറ്റി കാർഡുകൾ, ട്രാൻസിറ്റ് പാസുകൾ, ഐഡികൾ തുടങ്ങിയവ സുരക്ഷിതമായി സംഭരിക്കാൻ ആപ്ലിക്കേഷൻ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് ഈ ആപ്ലിക്കേഷൻ .

പ്രത്യക്ഷത്തിൽ ഗൂഗിൾ വാലറ്റിന്റെ ലോഞ്ച് ഗൂഗിൾ പേയെ ബാധിക്കുമെന്ന് തോന്നിക്കുമെങ്കിലും കമ്പനി ഇത് നിഷേധിച്ചിരിക്കുകയാണ്. ഇന്ത്യയിലെ എല്ലാ പിക്സൽ സ്മാർട്ട്ഫോണുകളിലും ഗൂഗിൾ വാലറ്റ് ആപ്പ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തിരിക്കും.പിക്സൽ ഇതര ഉപയോക്താക്കൾക്ക് ഡിജിറ്റൽ വാലറ്റ് ഡൗൺലോഡ് ചെയ്യുന്നതിനും അവരുടെ കാർഡ് വിശദാംശങ്ങൾ സംഭരിക്കുന്നതിനും പ്ലേ സ്റ്റോറിലേക്ക് പോകാം.

സുഹൃത്തുക്കൾക്കും മറ്റും പണയച്ചു നൽകാനുപയോഗിക്കുന്ന യുപിഐ അടിസ്ഥാനമായുള്ള ഗൂഗിൾപേയില്‍നിന്നും വ്യത്യസ്തമായി കോൺടാക്ട്​ലെസ് പേമെന്റ് മാത്രം ലക്ഷ്യമിട്ടുള്ള ആപ് ആയിരിക്കും ഇത്. ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ തുടങ്ങിയവ ഉപയോഗിച്ച് സുരക്ഷിത കോൺടാക്റ്റ്ലെസ് പേമെന്റുകളാവും‌ അനുവദിക്കുന്നത്. നിയർഫീൽ‌ഡ് കമ്യൂണിക്കേഷൻ സംവിധാനമുള്ള ഫോണുകളിൽ മാത്രമേ ഗൂഗിൾ വാലറ്റ് പ്രവർത്തിക്കുകയുള്ളെന്നതിനാൽ ഗൂഗിൾപേ സംവിധാനം ഇന്ത്യയിൽ പ്രത്യേക ആപ്പായി നിലനിർത്തുകയും ചെയ്യും.

ഗൂഗിൾ വാലറ്റിന്റെ സുരക്ഷാ സംവിധാനങ്ങള്‍

∙ലോഗിൻ സംരക്ഷണത്തിനായി രണ്ട്-ഘട്ട പരിശോധന

∙ഫോൺ സ്ഥാനം തെറ്റിയാൽ കണ്ടെത്തുന്നതിന് ഫൈൻ‍ഡ് മൈ ഡിവൈസ് സംവിധാനം.

∙നഷ്‌ടപ്പെട്ടതോ മോഷ്‌ടിക്കപ്പെട്ടതോ ആയ ഉപകരണത്തിൽ നിന്ന് നിങ്ങളുടെ വിവരങ്ങൾ മായ്‌ക്കാൻ റിമോട് ഡാറ്റ ഇറേസ്.

∙ കാർഡ് വിശദാംശങ്ങൾ പരിരക്ഷിക്കുന്നതിന് പേമെന്റ് കോഡുകളുടെ എൻക്രിപ്ഷൻ

Related Articles

Latest Articles