Monday, May 6, 2024
spot_img

ബിജെപിയുടെ ഭാഗമായത് രാജ്യത്തിന്റെ ഭാവി അവരുടെ കൈയ്യിലെന്ന് തിരിച്ചറിഞ്ഞതുകൊണ്ട്‌;
നരേന്ദ്രമോദി ദീർഘവീക്ഷണമുള്ള നേതാവെന്ന് സുമലത അംബരീഷ്

ബിജെപിയുടെ ഭാഗമായത് രാജ്യത്തിന്റെ ഭാവി അവരുടെ കൈയ്യിലെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണെന്ന് മുതിർന്ന നടിയും എം.പിയുമായ സുമലത അംബരീഷ്. നരേന്ദ്രമോദി ദീർഘവീക്ഷണമുള്ള നേതാവാണ്. പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളിൽ താൻ ആകൃഷ്ടയായെന്നും മാണ്ഡ്യയിൽ ബിജെപിയെ വിജയിപ്പിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും സുമലത അംബരീഷ് പറഞ്ഞു.

മാണ്ഡ്യ മേഖലയിലെ 7 സീറ്റിൽ നാല് മുതൽ 5 വരെ ബിജെപി നേടും. ബിജെപി സംസ്ഥാനത്ത് സുരക്ഷിതമായ ഭൂരിപക്ഷം നേടുമെന്നും സുമലത വ്യക്തമാക്കി. അതേസമയം, ജെഡിഎസ് കോട്ടകൾ എളുപ്പം തകർക്കാമെന്ന് കരുതുന്നില്ല. എന്നാൽ അതിനായി ശക്തമായ പ്രവർത്തനം നടത്തുന്നുണ്ട്. താൻ എംപിയായിരിക്കെ മാണ്ഡ്യയിൽ ചെയ്ത പ്രവർത്തനങ്ങളെല്ലാം വിലയിരുത്തപ്പെടുമെന്നും സുമലത വ്യക്തമാക്കി.

Related Articles

Latest Articles