Sunday, May 19, 2024
spot_img

പെറ്റ് ഷോപ്പിലെത്തി നായ്ക്കുട്ടിയെ ഹൈൽമറ്റിനുള്ളിലാക്കി സ്ഥലംവിട്ടു;മോഷ്ടാക്കൾ സിസിടിവിയിൽ പതിഞ്ഞു;പ്രതികൾക്കായി തിരച്ചിൽ തുടരുന്നു

എറണാകുളം: നെട്ടൂരിലുള്ള ഒരു പെറ്റ് ഷോപ്പിൽ നിന്നും വിലകൂടിയ നായ്ക്കുട്ടിയുമായി മോഷ്ടാക്കൾ കടന്നുകളഞ്ഞു.രണ്ട് ദിവസം മുമ്പ് ഒരു പെൺകുട്ടിയും ആൺസുഹൃത്തും പെറ്റ് ഷോപ്പിൽ എത്തിയിരുന്നു.അവിടെനിന്ന് 20,000 രൂപ വിലയുള്ള നായ്ക്കുട്ടിയെ വളരെ തന്ത്രപരമായി ഹെൽമെറ്റിനുള്ളിൽ ഒളിപ്പിച്ചാണ് കടത്തിയത്.

സിസിടിവി ക്യാമറയിൽ ഈ ദൃശ്യങ്ങൾ പതിഞ്ഞു. രണ്ട് പേരെയും കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു. ഷിറ്റ്സു ഇനത്തിൽപ്പെട്ട നായ്ക്കുട്ടിയെയാണ് മോഷ്ടിച്ചത്. കഴിഞ്ഞ ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം.45 ദിവസം മാത്രം പ്രായമുള്ള നായ്ക്കുട്ടി കാര്യമായി ശബ്ദമുണ്ടാക്കാതിരുന്നതിനാൽ മോഷണം ആദ്യം ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടില്ല. പിന്നീട് സിസിടിവി നോക്കിയാണ് മോഷണം ഉറപ്പിച്ചത്. ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചു. അന്വേഷണത്തിൽ ഒരു മണിക്കൂറിനുള്ളിൽ വൈറ്റിലയിലെ മറ്റൊരു പെറ്റ്ഷോപ്പിൽ നിന്ന് ഇവർ നായ്ക്കുട്ടിയ്ക്കുള്ള തീറ്റയും മോഷ്ടിച്ച് കടന്നതായി കണ്ടെത്തി. മറ്റൊരു കടയിൽ മോഷണത്തിന് ശ്രമിക്കുന്നതിനിടെ ഉടമ വന്നതിനാൽ 115 രൂപ ഗൂഗിൾ പേ ചെയ്ത് മോഷ്ടാക്കൾ രക്ഷപ്പെട്ടു. ഇതും സിസിടിവിയും കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം.

Related Articles

Latest Articles