Sunday, June 2, 2024
spot_img

കുളിക്കാനിറങ്ങുന്നതിനിടെ അപകടം;ഷോളയാർ ഡാമിൽ ഒഴുക്കിൽപെട്ട മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയും മുങ്ങിത്താഴ്ന്നു

തൃശൂർ: കുളിക്കാനിറങ്ങുന്നതിനിടെ ഷേളയാർ ഡാമിൽ അമ്മയും മകനും മുങ്ങി മരിച്ചു.അപകടത്തിൽ 39 കാരി ശെൽവിയും ആറ് വയസായ മകൻ സതീഷ് കുമാറുമാണ് മരിച്ചത്. ശെൽവി തുണി അലക്കികൊണ്ടിരിക്കുമ്പോൾ പുഴയിൽ കുളിക്കാനിറങ്ങിയ മകൻ ഒഴുക്കിൽ പെടുകയായിരുന്നു. മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ശെൽവിയും ഒഴുക്കിൽപ്പെട്ടത്.

ഇവരെ കാണാതെ പുഴയിൽ വന്ന് ബന്ധുക്കൾ നോക്കിയപ്പോഴാണ് ഒഴുക്കിൽ പെട്ട വിവരം അറിയുന്നത്. നാട്ടുകാർ തിരച്ചിൽ നടത്തി വെള്ളത്തിൽ മുങ്ങിയ രണ്ട് പേരെയും പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷോളയാർ ഡാം പോലീസ് സംഭവസ്ഥലത്തെത്തി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യാനായി തമിഴ്നാട് വാൽപ്പാറ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Latest Articles