പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ആശങ്കകൾക്കിടെ ഗുരുതര ആരോപണങ്ങളുമായി മക്കളായ സുലൈമാനും ഖാസിമും രംഗത്ത്. പാകിസ്ഥാൻ ഭരണകൂടം തങ്ങളുടെ പിതാവിനെ ജയിലിൽവച്ച് കൊല്ലാൻ ശ്രമിക്കുകയാണെന്നാണ് ഇരുവരും ആരോപിക്കുന്നത്. സ്കൈ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് ഇമ്രാൻ ഖാന്റെ മക്കൾ പിതാവിന്റെ ജയിലിലെ സാഹചര്യങ്ങളെക്കുറിച്ചും ആരോഗ്യസ്ഥിതിയെക്കുറിച്ചും തുറന്നുപറഞ്ഞത്. 23 മണിക്കൂറിലധികം ഒറ്റപ്പെട്ട് കഴിയേണ്ടിവരുന്നു, ആവശ്യമായ വൈദ്യസഹായം ലഭിക്കുന്നില്ല, സ്വതന്ത്ര ഡോക്ടറെക്കൊണ്ട് പരിശോധന നടത്താത്തത് എന്തുകൊണ്ടാണെന്നും അവർ ചോദിച്ചു. ഇമ്രാൻ ഖാന്റെ കണ്ണിനേറ്റ പരിക്ക്, ജയിലിലെ സാഹചര്യം, 21 ഇതിഹാസ ക്രിക്കറ്റ് താരങ്ങൾ പാകിസ്ഥാൻ സർക്കാരിന് അയച്ച കത്ത് തുടങ്ങിയ കാര്യങ്ങളും ചർച്ചയാകുകയാണ്. ഇമ്രാൻ ഖാന്റെ മക്കൾ ഉന്നയിക്കുന്ന ആരോപണങ്ങളിൽ നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്യൂ. കൂടുതൽ ദേശീയ-അന്തർദേശീയ വാർത്തകൾക്കായി ചാനൽ Subscribe ചെയ്യുക. #imrankhan #pakistan #imrankhannews #pakistannews #imrankhansons #suleman #qasim #pakistanpolitics #internationalnews #malayalamnews #latestnews #breakingnews #tatwamayinews

