ജപ്പാന്റെ എഫ്-2എ യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യൻ മണ്ണിലെത്തുന്നു. സെപ്റ്റംബറിൽ രാജസ്ഥാനിലെ ജോധ്പൂരിൽ നടക്കുന്ന വീർ ഗാർഡിയൻ 26 വ്യോമാഭ്യാസത്തിൽ ഇന്ത്യൻ വ്യോമസേനയ്ക്കൊപ്പം ജാപ്പനീസ് യുദ്ധവിമാനങ്ങളും പങ്കെടുക്കും. മൂന്ന് എഫ്-2എ യുദ്ധവിമാനങ്ങളാണ് ജപ്പാനിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നത്. ആയിരക്കണക്കിന് കിലോമീറ്റർ ദൂരമുള്ള യാത്രയിൽ യുഎസ് വ്യോമസേനയുടെ എയർ ടാങ്കറുകളുടെ പിന്തുണയും ലഭിക്കും. ഇന്ത്യയും ജപ്പാനും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തമാകുന്നതിനിടെയാണ് ഈ നീക്കം. ചൈനയുടെ വർധിച്ചുവരുന്ന സൈനിക ശക്തിയുടെ പശ്ചാത്തലത്തിൽ ഇന്ത്യ-ജപ്പാൻ സൈനിക സഹകരണത്തിന് എന്താണ് പ്രാധാന്യം? വീർ ഗാർഡിയൻ 26 അഭ്യാസം എന്തുകൊണ്ട് ശ്രദ്ധേയമാകുന്നു? വിശദമായി അറിയാം. വാർത്തകൾ അറിയാൻ തത്ത്വമയി ന്യൂസ് Subscribe ചെയ്യൂ. 🔔 ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ബോക്സിൽ രേഖപ്പെടുത്തൂ. #india #japan #japanindia #fighterjet #f2a #veerguardian #indianairforce #japanairforce #china #defence #militaryexercise #indianews #defencenews #malayalamnews #tatwamayinews

