Tuesday, May 7, 2024
spot_img

അമിത വേഗതയിലെത്തിയ ബൈക്ക് മരത്തിലിടിച്ചു; തലസ്ഥാനത്ത് മൂന്ന് കൗ​മാ​ര​ക്കാ​ര്‍ക്ക് ദാരുണാന്ത്യം

തി​രു​വ​ന​ന്ത​പു​രം: തിരുവനന്തപുരത്ത് ബൈക്ക് മരത്തില്‍ ഇടിച്ച്‌ മൂന്ന് വിദ്യാർഥികൾ മരിച്ചു. നെടുമങ്ങാട് സ്വദേശിയായ സ്റ്റെഫിൻ (16), പേരൂർക്കട സ്വദേശികളായ ബിനീഷ് (16), മുല്ലപ്പൻ (16) എന്നിവരാണ് മരിച്ചത്. വൈകുന്നേരം നാല് മണിക്കാണ് സംഭവം. മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

പേ​രൂ​ര്‍​ക്ക​ട​യി​ല്‍ വ​ഴ​യി​ല​യി​ലാ​യി​രു​ന്നു അപകടം നടന്നത്. വഴയില വളവിൽവെച്ച് നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ കുറ്റിക്കാട്ടിലേക് കയറി മരത്തിൽ ഇടിക്കുകയായിരുന്നു. മെഡിക്കൽ കോളജിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. ബിനീഷും മുല്ലപ്പനും നെടുമങ്ങാട് പോയി സ്റ്റെഫിനേയും കൂട്ടി ബൈക്കില്‍ വരികയായിരുന്നു എന്നാണ് പോലീസ് നല്‍കുന്ന പ്രാഥമിക വിവരം. ബൈക്കിന്‍റെ മുൻഭാഗം പൂർണമായും തകർന്നു.

Related Articles

Latest Articles