Sunday, May 5, 2024
spot_img

മോഷണം; സർക്കാർ ഓഫീസുകളിലെ ലാപ്ടോപ്പ് അടിച്ചുമാറ്റുന്ന കള്ളനെ പിടികൂടി പോലീസ്

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിലെ ലാപ്ടോപ്പ് അടിച്ചുമാറ്റുന്ന കള്ളൻ പോലീസ് പിടിയിൽ. കുന്നത്തുകാൽ സ്വദേശിയായ ജോജിയാണ് അറസ്റ്റിലായത്. ഇയാൾ വെള്ളിയാഴ്ച മ്യൂസിയം പോലീസിന്റെ പിടിയിലായി.വികാസ് ഭവനിൽ നിന്ന് ലാപ്ടോപ്പ് അടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ജോജി പോലീസിന്റെ വലയിലായത്.

പോലീസിനെക്കണ്ട് ഓടിരക്ഷപെടാൻ ശ്രമിച്ച ജോജിയെ സാഹസികമായാണ് പിടകൂടിയത്. പിന്നീട് ചോ‍​ദ്യം ചെയ്യലിൽ തിരുവനന്തപുരം ജില്ലയിലെ സർക്കാർ ഓഫീസുകളിൽ നിന്ന് മാത്രമായി 14 ലാപ്ടോപ്പുകൾ മോഷ്ടിച്ചതായി ജോജി മൊഴി നൽകി. കൂടുതൽ ഉണ്ടാകാമെന്നാണ് പോലീസിന്റെ കണക്കുകൂട്ടുന്നത്.

Related Articles

Latest Articles