Saturday, May 25, 2024
spot_img

വിജ്ഞാനഭാരതി എജ്യൂക്കേഷണൽ & ചാരിറ്റബിൾ സൊസൈറ്റിയും ആർഷവിദ്യാസമാജം ചാരിറ്റബിൾ ട്രസ്റ്റും കൈകോർത്തു; വിദ്യാഭ്യാസ – ആരോഗ്യ സൗജന്യ സേവന പദ്ധതികൾക്ക് ഇന്ന് തുടക്കമായി

 

തിരുവനന്തപുരം: വിജ്ഞാനഭാരതി എജ്യൂക്കേഷണൽ & ചാരിറ്റബിൾ സൊസൈറ്റിയും ആർഷവിദ്യാസമാജം ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി നടത്തുന്ന വിദ്യാഭ്യാസ – ആരോഗ്യ സൗജന്യ സേവന പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം ഞായറാഴ്ച പാറക്കുഴി വിജ്ഞാനഭാരതി വിദ്യാകേന്ദ്രത്തിൽ വെച്ച് നെട്ടയം ശ്രീരാമകൃഷ്ണാശ്രമത്തിലെ യോഗവ്രതാനന്ദ സ്വാമികൾ നിർവ്വഹിച്ചു.

യോഗത്തിൽ ആർഷവിദ്യാസമാജം ഡയറക്ടർ ആചാര്യ കെ.ആർ. മനോജ് അധ്യക്ഷനായിരുന്നു. ഇതോടൊപ്പമുള്ള സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് വി. മോഹനൻ നിർവ്വഹിച്ചു. ചടങ്ങിൽ വിശിഷ്ടാതിഥികളായിട്ടുള്ള തത്വമയി ടിവി യുടെ CEO ഉം & എഡിറ്റർ-ഇൻ-ചീഫുമായ രാജേഷ് പിള്ള, ചാർട്ടേഡ് അക്കൗണ്ടന്റും ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി കേരള സ്റ്റേറ്റ് ബ്രാഞ്ച് ചെയർമാനുമായ രഞ്ജിത്ത് കാർത്തികേയൻ, ഛത്തീസ്ഗഡ് ശ്രീരാമകൃഷ്ണാശ്രമത്തിൽ നിന്നുള്ള സ്വാമി ആപ്തലോകാനന്ദ എന്നിവരും സംസാരിച്ചു.

ഞായറാഴ്ചതോറുമുള്ള സൗജന്യ ഉച്ചഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ടി സുരേഷ്കുമാർ നിർവ്വഹിച്ചു.ഹർഷ ക്ലിനിക്ക് (ഇടുക്കി), ആറ്റുകാൽ ദേവി ഹോസ്പിറ്റൽ, ശ്രീനേത്ര ഐ കെയർ എന്നിവയുടെ സഹകരണത്തോടെ രാവിലെ 10.00 മുതൽ വൈകിട്ട് 3.00 വരെയായിരുന്നു സൗജന്യ രോഗനിർണ്ണയ ക്യാമ്പ്.

സൗജന്യ മരുന്ന് വിതരണം ബാലരാമപുരം പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എൽ.വി പ്രസാദും നിർദ്ധനരായ ക്യാൻസർ – കിഡ്നി രോഗികൾക്കുള്ള ചികിത്സാസഹായം ബാലരാമപുരം പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. രജിത്ത്കുമാറും വിദ്യാർത്ഥികൾക്കുള്ള നോട്ട്ബുക്ക് വിതരണം പാറക്കുഴി വാർഡ് മെംബർ എസ്. സുനിതയും റെഡ് ക്രോസ് സൊസൈറ്റി നൽകിയ ഹൈജീൻ കിറ്റിന്റെ വിതരണം എരുത്താവൂർ വാർഡ് മെംബർ എ. രവീന്ദ്രനാഥും നിർവ്വഹിച്ചു. വാർഡ് മെമ്പർമാരായ കെ.പി ഷീല, എ. ഗോപിനാഥ് എന്നിവരും കുഴിവിള ബിജു, കിഴക്കേവീട് സുരേഷ്, ഒ. ശ്രുതി, ശാന്തികൃഷ്ണ , ബി.എസ്. മുരളി, ചിത്ര ജി കൃഷ്ണൻ , വി.ആർ മധുസൂദനൻ തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു

Related Articles

Latest Articles