Monday, May 20, 2024
spot_img

ചെറിയ മാറ്റങ്ങൾ വഴിതെളിക്കുന്നത് ഭാഗ്യത്തിലേക്കും ഐശ്വര്യത്തിലേക്കും; ഈ വസ്തുക്കൾ ഒരിക്കലും നിങ്ങളുടെ വീട്ടിൽ വെയ്ക്കാൻ പാടില്ല; ധനനഷ്ടം ഉറപ്പ്

വളരെ വളരെ ചെറിയ കാര്യങ്ങളാണ് എന്ന് കരുതി നാം തള്ളി കളയുന്ന ചിലത് ശരിയാക്കിയാൽ വലിയ മാറ്റങ്ങൾ തന്നെ ജീവിതത്തിൽ ഉണ്ടാകാൻ ഇടയുണ്ട്.

ഒന്നു പരീക്ഷിച്ചു നോക്കുക. നിങ്ങളുടെ കണ്ണട മാറ്റാറായിട്ടും വച്ചു കൊണ്ടിരിക്കുകയാണോ? നല്ല വില കൊടുത്തു വാങ്ങിയതാണ് എന്ന് ന്യായം പറയേണ്ട, മാറ്റി നോക്കൂ. നിങ്ങളുടെ മുന്നോട്ടുള്ള ഗതിയും കാഴ്ചപ്പാടും മാറും.

കൂടാതെ ടോർച്ചിലെ ബാറ്ററി മാറ്റി ഇടാതെ വെച്ചേക്കുവാണോ? അലമാരയുടെ ലോക്ക് കേടായിരിക്കുകയാണോ. ടാപ്പിൽ നിന്നും വെള്ളം ഇറ്റിറ്റ് വീഴുന്നുണ്ടോ? പണം പൊയ്ക്കൊണ്ടിരിക്കും. അലമാരയുടെ ലോക്ക് ശരിയാക്കിയാൽ പണചിലവ് നിയന്ത്രണത്തിലാകും.

അതുപോലെ തന്നെ വീട്ടിലെ പൊട്ടിയ കണ്ണാടി മാറ്റണം. മരിച്ചു പോയവരുടെ ചിത്രങ്ങൾ ചുമരിൽ തൂക്കി ഇടരുത്. പ്രധാന വാതിലിന് നേരെ കണ്ണാടിയുള്ള അലമാര വയ്ക്കരുത്. ചിലന്തി വല പെട്ടെന്ന് തൂത്ത് വൃത്തിയാക്കണം. ചുമരിലെയും കൈയ്യിൽ കെട്ടുന്നതും ആയ വാച്ചുകൾ കൃത്യമായി ഓടുന്നവയാകണം. ഇല്ലെങ്കിൽ ഒരു കാര്യവും സമയത്തിന് നടക്കില്ല. കേടായ വാച്ചുകള്‍ കളയുക ഇല്ലെങ്കിൽ നന്നാക്കി ഉപയോഗിക്കുക.

മാത്രമല്ല കേടായ തേപ്പുപെട്ടി, മിക്സി ഒക്കെ നന്നാക്കാൻ പറ്റില്ലെങ്കിൽ കളയുക. അലമാരയിലെ പഴയ വസ്ത്രങ്ങൾ കളയാൻ കഴിയുന്നില്ലെങ്കിൽ വീണ്ടും പുറത്തെടുത്ത് കഴുകി ഉണക്കി ഇടയ്ക്ക് വയ്ക്കണം. ഇല്ലെങ്കിൽ അശ്രീകരം ഒഴിയില്ല.

വീട്ടിൽ ഐശ്വര്യം ഉണ്ടാകാൻ നാം ഇതൊക്കെ ചെയ്യണം. കത്താത്ത ബൾബുകൾ മാറ്റി കത്തുന്നത് ഇടുക. തേഞ്ഞു തീർന്ന ചെരുപ്പുകൾ പോലും കളയാതെ ചിലർ വീടിന്റെ ഉമ്മറത്ത് വച്ചിട്ടുണ്ടാകും. വന്നു കയറുന്ന പോസിറ്റീവ് എനർജി അഥവാ ഐശ്വര്യം വേറെ വഴി തിരിഞ്ഞു പോകും എന്നതാണ് സത്യം.

(കടപ്പാട്)

Related Articles

Latest Articles