സുഡാനിൽ നിന്ന് ഇന്ത്യക്കാരെ രക്ഷപ്പെടുത്താനുള്ള ഓപ്പറേഷന്‍ കാവേരി രക്ഷാ ദൗത്യത്തിന്റെ ഭാഗമായി നാവികസേനയുടെ മൂന്നാം കപ്പല്‍ സുഡാനിലെത്തി. നാവികസേനയുടെ ഐഎന്‍എസ് ടര്‍കഷ് ആണ് സുഡാനിലെത്തിയത്. വിദേശകാര്യ സെക്രട്ടറി വിനയ് മോഹന്‍ ക്വാത്രയാണ് ഐഎന്‍എസ് ടര്‍കഷ് സുഡാനിലെത്തിയെന്ന് അറിയിച്ചിരിക്കുന്നത്.
3500 ഇന്ത്യക്കാരാണ് നിലവില്‍ സുഡാനിലുള്ളത്. ഇതിൽ പരമാവധി ആളുകളുമായും ആശയവിനിമയം നടത്തിയെന്ന് വിനയ് മോഹന്‍ ക്വാത്ര പറഞ്ഞു. അതേസമയം, 960ലേറെ ഇന്ത്യക്കാരെയാണ് ഇതുവരെ സുഡാനില്‍ നിന്നും പുറത്തെത്തിച്ചത്. സുഡാനില്‍ കൊല്ലപ്പെട്ട മലയാളി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ ഭാര്യയും മകളും രാവിലെ കൊച്ചിയിൽ എത്തിച്ചേർന്നു.

