Wednesday, September 23, 2026

തേജസ്വി യാദവിന് കുരുക്ക്;ഗുജറാത്തികൾക്കെതിരായ പരാമർശത്തിൽ മാനനഷ്ടക്കേസ്

ബിഹാർ ഉപമുഖ്യമന്ത്രിയും ആർ ജെ ഡി നേതാവുമായ തേജസ്വി യാദവിനെതിരെ മാനനഷ്ടക്കേസ്. ഗുജറാത്തികളെ കുറിച്ച് നടത്തിയ പരാമർശങ്ങളുടെ പേരിലാണ് പരാതി. രാജ്യത്തിന്റെ ഇന്നത്തെ സാഹചര്യത്തിൽ ഗുജറാത്തികൾക്ക് മാത്രമേ കൊള്ളക്കാരനാകാൻ കഴിയൂ എന്ന പരാമർശത്തിനെതിരെയാണ് പരാതി.

ഹരേഷ് മേത്ത എന്നയാളാണ് കോടതിയെ സമീപിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 499, 500 വകുപ്പുകൾ പ്രകാരം നടപടിയെടുക്കണമെന്നാണ് ആവശ്യം. മാർച്ച് 21ന് പട്‌നയിലാണ് കേസിനാസ്പദമായ പരമാർശം തേജസ്വി നടത്തിയത്

Related Articles

Latest Articles