Friday, January 9, 2026

ഏഴ് വര്‍ഷത്തിനുള്ളില്‍ പതിമൂന്നോളം കേസുകൾ;പോലീസിന് തീരാ തലവേദന;ഒടുവിൽ യുവാവിനെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു

സുല്‍ത്താന്‍ബത്തേരി: ഏഴ് വര്‍ഷത്തിനുള്ളില്‍ പതിമൂന്നോളം കേസുകളില്‍ പ്രതി. ഗുണ്ടാപട്ടികയില്‍ ഉള്‍പ്പെട്ടതിന് പിന്നാലെ പുത്തന്‍ക്കുന്ന് സ്വദേശി സംജാദ് എന്ന സഞ്ജു (29)വിനെ ഓപ്പറേഷന്‍ കാവലിന്റെ ഭാഗമായി കാപ്പ ചുമത്തി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചു. ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യാനായി സംസ്ഥാന തലത്തില്‍ ആരംഭിച്ച നടപടികളുടെ ഭാഗമായാണ് അറസ്റ്റെന്ന് പോലീസ് വ്യക്തമാക്കി.

ബത്തേരി പോലീസ് സ്റ്റേഷനിലും കുപ്പാടി, തോട്ടമൂല ഫോറസ്റ്റ് സ്റ്റേഷനുകളിലുമായി വധശ്രമം, ദേഹോപദ്രവം, ഭീഷണിപ്പെടുത്തല്‍, നിയമ വിരുദ്ധമായി ആയുധം കൈവശം വെക്കല്‍, വനത്തില്‍ അതിക്രമിച്ചു കയറി വന്യമൃഗങ്ങളെ വേട്ടയാടല്‍ തുടങ്ങി നിരവധി കേസുകളില്‍ സംജാദ് പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ജില്ല പോലീസ് മേധാവി ആര്‍. ആനന്ദ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടറാണ് ഉത്തരവ് ഇറക്കിയത്.

ജില്ലയിലെ പോലീസ് സ്റ്റേഷന്‍ പരിധിയികളില്‍ നിരവധി കേസുകളില്‍ ഉള്‍പ്പെട്ടവരെ തരം തിരിച്ച് കൂടുതല്‍ പേര്‍ക്കെതിരെ കാപ്പ ചുമത്താനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ജില്ല പോലീസ് മേധാവി അറിയിച്ചു.

Related Articles

Latest Articles