Saturday, September 26, 2026

തിരുവല്ലം കസ്റ്റഡി മരണം: സുരേഷിന്റെ മരണ കാരണം ഹൃദയാഘാതമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; കൂടുതല്‍ വ്യക്തത പത്തോളജി പരിശോധനാ ഫലത്തിന് ശേഷം

തിരുവല്ലം പോലിസിന്‍റെ (Police) കസ്റ്റഡിയിലിരിക്കെ മരിച്ച സുരേഷിന്റെ മരണകാരണം ഹൃദയാഘാതമെന്ന്
പ്രാഥമിക പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഹൃദയാഘാതത്തിൻെറ കാരണം വ്യക്തമാകാൻ പത്താളജി പരിശോധന ഫലം കൂടി വരണമെന്ന് ഡോക്ടർമാ‍ർ അറിയിച്ചു. മ‍ർദ്ദനമാണ് മരണകാരണമെന്നാണ് റിപ്പോർട്ടെങ്കിൽ അന്വേഷണം സിബിഐക്ക് മാറും.

തിരുവല്ലം ജഡ്ജികുന്നിൽ സ്ഥലം കാണാനെത്തിയ ദമ്പതികളെയും സുഹൃത്തിനെയും ഞായറാഴ്ച വൈകുന്നേരം ആക്രമിച്ചതിനാണ് മരിച്ച സുരേഷ് ഉൾപ്പെടെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്.ഇന്നലെ 11.30യോടെ സുരേഷ് സ്വകാര്യ ആശുപത്രിയിൽ വച്ചു മരിച്ചു. നെഞ്ചുവേദനയെ തുടർന്നാണ് ആശുപത്രിയിലെത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ പൊലീസ് മർദ്ദനമാണ് മരണ കാരണമെന്ന നാട്ടുകാർ ആരോപിച്ചതോടെ സബ്-കളക്ടറുടെയും മജിസ്ട്രേറ്റിൻെറയും നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. സുരേഷിന്റെ മൃതദേഹം വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം ശാന്തികവാടത്തില്‍ സംസ്‌കരിച്ചു.

Related Articles

Latest Articles