തിരുവനന്തപുരം: തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വീണ്ടും ക്രിക്കറ്റ് മത്സരങ്ങൾ. അഞ്ച് ഏകദിന മത്സരങ്ങളുടെ പരമ്പരയ്ക്കായി ഇന്ത്യ എ, ദക്ഷിണാഫ്രിക്ക എ ടീമുകൾ കാര്യവട്ടത്തെത്തി. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഓഗസ്റ്റ് 29, 31, സെപ്റ്റംബർ 2, 4, 6 തീയതികളിലാണ് മത്സരങ്ങൾ നടക്കുക.
ഇന്ത്യൻ താരങ്ങളായ മനീഷ് പാണ്ഡെ, ദീപക ചഹാർ, ഖലീൽ അഹമ്മദ്, ക്രുണാൽ പാണ്ഡ്യ എന്നിവർ തിരുവനന്തപുരത്തെത്തി. വിജയ് ശങ്കർ, ശുഭ്മാൻ ഗിൽ, യുസ്വേന്ദ്ര ചാഹൽ, വാഷിംഗ്ടൺ സുന്ദർ തുടങ്ങിയവർ വരും ദിവസങ്ങളിൽ എത്തും. മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ട്.
നേരത്തെയെത്തിയ ദക്ഷിണാഫ്രിക്കൻ ടീം സ്റ്റേഡിയത്തിൽ പരിശീലനം നടത്തി. മത്സരം സൗജന്യമായി കാണാനാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

