Saturday, May 18, 2024
spot_img

എരിതീയിൽ എണ്ണ ഒഴിച്ച് ആളികത്തിക്കരുത്; ചെന്നിത്തലയെ ലക്ഷ്യമാക്കി തിരുവഞ്ചൂരിന്റെ കുത്ത്

കോട്ടയം: കോൺഗ്രസിൽ പടർന്ന വിവാദ തീകെടുത്താന്‍ ശ്രമിക്കുമ്പോള്‍ പന്തം കുത്തി ആളിക്കത്തിക്കരുത് , ഉമ്മന്‍ചാണ്ടിയെ മറയാക്കി പുറകില്‍നിന്ന് കളിക്കരുത്. രമേശ് ചെന്നിത്തലയ്ക്കെതിരേ കടുത്ത വിമര്‍ശനവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കോൺഗ്രസ് പാര്‍ട്ടിയില്‍ പകയുടെ കാര്യമില്ല,

പാര്‍ട്ടി ക്ഷീണത്തിലായ നിലവിലെ സാഹചര്യം മനസിലാക്കി പ്രവര്‍ത്തിക്കണമെന്നും തിരുവഞ്ചൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കഴിഞ്ഞദിവസം കോട്ടയം ഡി.സി.സി. പ്രസിഡന്റ് ചുമതലയേല്‍ക്കുന്ന ചടങ്ങിലാണ് താന്‍ പാര്‍ട്ടിയുടെ നാലണ മെമ്പര്‍ മാത്രമാണെന്നും ഉമ്മന്‍ചാണ്ടി അങ്ങനയല്ലെന്നും സംഘടനാപരമായ കാര്യങ്ങള്‍ ഉമ്മന്‍ചാണ്ടിയുമായി ആലോചിക്കേണ്ട ബാധ്യതയുണ്ടെന്നുമായിരുന്നു ചെന്നിത്തല പറഞ്ഞത് .

ഇപ്പോള്‍ നടക്കുന്നത് റിലേ ഓട്ടമത്സരമല്ലെന്നും എല്ലാവരെയും ഒരുമിച്ചുകൊണ്ടുപോവുക എന്നതാണ് നേതൃത്വത്തിന്റെ ഉത്തരവാദിത്തമെന്നും ചെന്നിത്തല പറഞ്ഞിരുന്നു. ചെന്നിത്തലയുടെ പ്രതികരണം കോണ്‍ഗ്രസിനുള്ളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി തിരുവഞ്ചൂര്‍ രംഗത്തെത്തിയത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles