Wednesday, May 22, 2024
spot_img

പഞ്ച്ഷീർ കീഴടക്കിയെന്ന് അവകാശപ്പെട്ട് വെടിയുതിർത്ത് താലിബാന്റെ വിജയാ​ഹ്ലാദം; കുഞ്ഞുങ്ങളടക്കം നിരവധി പേർ മരിച്ചു

അഫ്ഗാനിസ്ഥാനിലെ പഞ്ച്ഷീർ പ്രവിശ്യ കീഴടക്കിയെന്ന് അവകാശപ്പെട്ട് താലിബാൻ നടത്തിയ ആഘോഷത്തിനിടെ കുട്ടികളടക്കം നിരവധി പേർ കൊല്ലപ്പെട്ടു. ഒരു അഫ്ഗാൻ പ്രാദേശിക മാധ്യമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. വാർത്തയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വെടിയുതിർത്ത് ആഘോഷിക്കുന്നതിനിടെയാണ് ആളുകൾ കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ചയാണ് പഞ്ച്ശീർ പ്രവിശ്യ പിടിച്ചടക്കി എന്നവകാശപ്പെട്ട് താലിബാൻ രംഗത്തെത്തിയത്. എന്നാൽ അവകാശവാദത്തെ പ്രതിരോധ സേന തള്ളിക്കളഞ്ഞു. പഞ്ച്ശീറിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചശേഷമാണ് പ്രവിശ്യയക്ക് നേരെ താലിബാന്‍ ആക്രമണം അഴിച്ചുവിട്ടത്. വെടിയേറ്റ് പരുക്കേറ്റവരെയും കൊണ്ട് ആളുകൾ ആശുപത്രിയിലേക്ക് എത്തുന്നതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

അതേസമയം പഞ്ചശീറിൽ ആക്രമണം അവസാനിപ്പിച്ച്​ താലിബാൻ മധ്യസ്​ഥ ചർച്ചകൾക്ക്​ വരണമെന്ന്​ അഫ്​ഗാൻ മുൻ പ്രസിഡന്‍റ്​ ഹാമിദ്​ കർസായി ആവശ്യപ്പെട്ടു. അതിനിടെ, കശ്മീരിൽ അടക്കം ലോകത്തെവിടെയുമുള്ള മുസ്‌ലിംകൾക്കുവേണ്ടി ശബ്ദമുയർത്താൻ അവകാശമുണ്ടെന്ന് താലിബാൻ പറഞ്ഞു. എന്നാൽ, ഏതെങ്കിലും രാജ്യത്തിനെതിരെ സായുധ നീക്കം നടത്തുന്നതു തങ്ങളുടെ നയമല്ലെന്നും താലിബാൻ ദോഹ ഓഫിസ് വക്താവ് സുഹൈൽ ഷഹീൻ വ്യക്തമാക്കി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles