തിരുവനന്തപുരം : ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ പ്രൊവിഡന്‍സ് ഫണ്ട് തുക ഓഹരി വിപണിയില്‍ നിക്ഷേപിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടി വിവാദമാകുന്നു . ജീവനക്കാരുടെ അനുവാദത്തോടെയല്ല നിക്ഷേപം നടന്നിരിക്കുന്നതെന്നാണ് ആരോപണം. 4000 ജീവനക്കാരുടെ പിഎഫ് തുകയാണ് ബാങ്കില്‍ നിക്ഷേപിച്ചതായി പറയുന്നത്. പണം പിന്‍വലിച്ചത് ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ച നടത്താതെയെന്നും ആരോപണമുണ്ട്.

ഇത് കൂടാതെ 150 കോടി രൂപ മുടക്കി ധനലക്ഷ്മി ബാങ്കിന്റെ ബോണ്ടുകള്‍ ദേവസ്വം ബോര്‍ഡ് വാങ്ങിയതായും പരാതി ഉയർന്നിട്ടുണ്ട്. ദേവസ്വം ബോര്‍ഡിന്റെ നടപടിയില്‍ പരാതിയുമായി ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.