Wednesday, October 7, 2026

സ്റ്റാന്‍സാമിയെ വിശുദ്ധനാക്കുന്നവരുടെ ശ്രദ്ധയ്ക്ക്… ഈ കുറ്റപത്രം കൂടി ഒന്ന് വായിക്കണം

ദില്ലി: സ്റ്റാന്‍സാമിയുടെ മരണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടക്കുന്ന ആക്ടിവിസ്റ്റുകളും, പ്രതിപക്ഷ പാര്‍ട്ടികളും, വിശുദ്ധനാക്കാനുള്ള ശ്രമം തുടരുമ്പോള്‍ ഭീമാ കൊറോഗവോണ്‍ കേസില്‍ അദ്ദേഹത്തിനെതിരെ എന്‍.ഐ.എ സമര്‍പ്പിച്ച കുറ്റപത്രം കാണാതെയാണ് ഇതൊക്കെ ചെയ്യുന്നത്. പതിനായിരത്തോളം പേജുകളുള്ള കുറ്റപത്രത്തില്‍ മാവോയിസ്റ്റ് തീവ്രവാദികളുമായി സ്റ്റാന്‍സ്വാമിക്കുള്ള ബന്ധം തുറന്ന് കാട്ടുന്നു.

നരേന്ദ്രമോദി സര്‍ക്കാരിനെതിരെ സായുധ സമരം നടത്താന്‍ സ്റ്റാന്‍സ്വാമി ദളിത്, മുസ്ലീം സംഘടനകളുടെ സഹകരണത്തോടെ ശ്രമം നടത്തിയതിന് വ്യക്തമായ തെളിവുകളാണ് എന്‍.ഐ.എ നിരത്തുന്നത്. ഗ്രാമതലം മുതല്‍ നഗരങ്ങളില്‍ വരെ തീവ്രവാദ പ്രവര്‍ത്തനം നടത്താന്‍ പദ്ധതി തയ്യാറാക്കാന്‍ നിര്‍ദ്ദേശിച്ച് കൊണ്ട് അദ്ദേഹം എഴുതിയ കത്തും എന്‍.ഐ.എ ഹാജരാക്കയിട്ടുണ്ട്. ഇതിനായി കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ മുസ്ലീം-ദളിത് വിഭാഗങ്ങളുമായി കൈകോര്‍ക്കണമെന്ന് സ്റ്റാന്‍സാമി കത്തില്‍ നിര്‍ദ്ദേശിക്കുന്നു.

മോഹന്‍ എന്ന മാവോയിസ്റ്റ് പ്രവര്‍ത്തകനില്‍ നിന്ന് അദ്ദേഹം എട്ട് ലക്ഷം രൂപ കൈപ്പറ്റിയതായും എന്‍.ഐ.എ തെളിവ് സഹിതം ചൂണ്ടിക്കാട്ടുന്നു. സ്റ്റാന്‍സാമിയില്‍ നിന്ന് കണ്ടെടുത്ത രേഖകളിലും നിരവധി തീവ്രവാദ ഗ്രൂപ്പുകളുമായി അദ്ദേഹത്തിനുള്ള ബന്ധം ചൂണ്ടിക്കാട്ടുന്നു. തെലങ്കാനയിലെ നക്‌സലൈറ്റ് നേതാവ് വരവരറാവുമായും സ്റ്റാന്‍ സാമിക്ക് നിരന്തര ബന്ധം ഉണ്ടായിരുന്നതായി തെളിവുണ്ട്. ഇത്രയുമൊക്കെ കാര്യങ്ങള്‍ രാജ്യത്തെ പ്രമുഖ അന്വേഷണ ഏജന്‍സി തെളിവ് സഹിതം പുറത്ത് കൊണ്ട് വന്നിട്ടും മരണത്തിലും സാമിയെ വിശുദ്ധനാക്കാനും രക്തസാക്ഷി പരിവേഷം നല്‍കാനുമാണ് പലരും ശ്രമിക്കുന്നത്. എന്‍.ഐ.എയുടെ പതിനായിരം പേജുകളില്‍ തെളിഞ്ഞ് കിടക്കുന്നത് ഇവരില്‍ പലരുടേയും യഥാര്‍ത്ഥ മുഖങ്ങളാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles