Monday, June 3, 2024
spot_img

അമേരിക്കൻ രാഷ്ട്രീയത്തിലെ പുത്തൻ താരോദയം വിവേക് രാമസ്വാമിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് പറയാനുള്ളത് ഇതാണ് !

വാഷിംഗ്ടൺ : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ഇന്ത്യൻ വംശജനായ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി വിവേക് ​​രാമസ്വാമി. ഇന്തോ-പസഫിക് മേഖലയിൽ ചൈനയെ തടയുന്നതിൽ ഇന്ത്യയുടെ പങ്കിനെപ്പറ്റിയും അദ്ദേഹം സംസാരിച്ചു.

വാല്യൂടെയ്ൻമെന്റ് പ്ലാറ്റ്‌ഫോമിലെ പിബിഡി പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് അദ്ദേഹം തന്റെ മനസ് തുറന്നത്. ഒഹായോ ആസ്ഥാനമായുള്ള സംരംഭകൻ കൂടിയായ വിവേക് ​​രാമസ്വാമിക്ക് പ്രധാനമന്ത്രി മോദിയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹത്തെ തനിക്ക് ഇതുവരെ നേരിട്ട് അറിയില്ലെന്നും പക്ഷേ അദ്ദേഹം അമേരിക്കൻ കോൺഗ്രസിന്റെ സംയുക്ത സെഷനിൽ നടത്തിയ പ്രസംഗം കേട്ടതായും ഒരു നേതാവെന്ന നിലയിൽ അദ്ദേഹം തന്നെ ഏറെ ആകർഷിച്ചതായും മറുപടി പറഞ്ഞു.

അമേരിക്കയുടെ ഏറ്റവും വിശ്വസനീയരായ പങ്കാളിയായി ഇന്ത്യ മാറുന്നത് ഷി ജിൻപിങ്ങിനെ കൂടുതൽ അസ്വസ്ഥനാക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തായ്‌വാനിൽ യുദ്ധം ഒഴിവാക്കുക എന്നത് അടുത്ത അമേരിക്കൻ പ്രസിഡന്റിന്റെ വിദേശ നയത്തിന്റെ കാര്യത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്നും വിവേക് ​​രാമസ്വാമി കൂട്ടിച്ചേർത്തു.

“മിഡിൽ ഈസ്റ്റേൺ മേഖലയിലെ അസംസ്‌കൃത എണ്ണ വിതരണം നടക്കുന്നത് ഇന്ത്യൻ മഹാസമുദ്രത്തിലൂടെയാണ്. തായ്‌വാന്റെ പിന്നാലെ പോകുന്നതിൽ നിന്ന് ചൈനയെ എങ്ങനെ പിന്തിരിപ്പിക്കാം എന്നതിനെ കുറിച്ച് പാർട്ടിയിലെ ഈ മത്സരത്തിൽ ഏർപ്പെട്ടിരിക്കുന്ന ആരെയും സംബന്ധിച്ചിടത്തോളം വ്യക്തമായ കാഴ്ചപ്പാട് എനിക്കുണ്ടെന്ന് ഞാൻ കരുതുന്നു. വിദേശ നയത്തിന്റെ കാഴ്ചപ്പാടിൽ നിന്ന് അടുത്ത പ്രസിഡന്റ് ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതായിരിക്കുമെന്ന് ഞാൻ കരുതുന്നു.”- വിവേക് ​​രാമസ്വാമി പറഞ്ഞു.

ലോകത്ത് സംഭവിക്കുന്ന കാര്യങ്ങളുടെ ധാർമ്മിക മദ്ധ്യസ്ഥൻ അമേരിക്കയാണെന്ന ധാരണ താൻ അവസാനിപ്പിക്കുമെന്നും മാതൃരാജ്യത്തിന്റെ താൽപ്പര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

“അമേരിക്കൻ പൗരന്മാരെ പരിപാലിക്കുന്നതിനായി മാതൃരാജ്യത്തിന്റെ താൽപ്പര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുക എന്നതാണ് അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ എന്റെ ജോലി. അത് എന്റെ ധാർമികമായ ബാധ്യത കൂടിയുണ്ട്. ജിൻപിങ്, വ്‌ളാഡിമിർ പുട്ടിൻ എന്നിവരെപ്പോലുള്ള നേതാക്കളുമായി ഇടപെടാനുള്ള വെല്ലുവിളിക്ക് താൻ തയ്യാറാണ്.” – വിവേക് ​​രാമസ്വാമി പറഞ്ഞു.

റഷ്യയുമായുള്ള യുദ്ധത്തിൽ യുക്രെയ്നിനുള്ള അമേരിക്കയുടെ പിന്തുണയെ വിനാശകരം’ എന്നാണ് രാമസ്വാമി വിശേഷിപ്പിച്ചത് . റഷ്യ ഡോൺബാസ് മേഖലയുടെ ചില ഭാഗങ്ങൾ നിലനിർത്തുകയും യുക്രയ്ൻ നാറ്റോയിൽ ചേരാതിരിക്കുകയും വേണമെന്ന വ്യവസ്ഥകളിൽ യുദ്ധം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംഘർഷം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിൻ ചൈനയുമായുള്ള സൈനിക സഖ്യത്തിൽ നിന്ന് പുറത്തുകടക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

Related Articles

Latest Articles