Wednesday, November 4, 2026

ഇതാണ് സ്ത്രീ ശാക്തീകരണം! ദേശീയ ജനറൽ സെക്രട്ടറിയായി വമ്പൻ തിരിച്ചു വരവ് നടത്തി സ്മൃതി ഇറാനി, പുതിയ ബിജെപി ഭാരവാഹി പട്ടികയിൽ 13 ദേശീയ വൈസ് പ്രസിഡന്റുമാരിൽ ആറു പേർ വനിതകൾ

ദില്ലി : വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളും 2029-ലെ പൊതുതെരഞ്ഞെടുപ്പും ലക്ഷ്യമിട്ട് പ്രഖ്യാപിച്ച പുതിയ ഭാരവാഹി പട്ടികയിൽ വനിതകൾക്ക് മികച്ച പ്രാതിനിധ്യം. മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയായി പ്രധാന തിരിച്ചുവരവ് നടത്തിയത് ശ്രദ്ധേയമാണ്. മുതിർന്ന നേതാവ് വസുന്ധര രാജെ സിന്ധ്യയെ ദേശീയ വൈസ് പ്രസിഡന്റായി നിലനിർത്തിയിട്ടുണ്ട്. പുതിയ മാറ്റങ്ങളിൽ പാർട്ടി കോർ കമ്മിറ്റികളിൽ സ്ത്രീകൾക്ക് മികച്ച പ്രാതിനിധ്യം ഉറപ്പാക്കിയിട്ടുണ്ടെന്നതും പ്രത്യേകതയാണ്. തെരഞ്ഞെടുക്കപ്പെട്ട 13 ദേശീയ വൈസ് പ്രസിഡന്റുമാരിൽ ആറുപേരും വനിതകളാണ്.

രാജ്യത്തുടനീളമുള്ള പ്രാദേശിക പ്രാതിനിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ദക്ഷിണ-പൂർവ്വ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖ നേതാക്കൾക്കും പുതിയ പദവികൾ നൽകിയിട്ടുണ്ട്. രാം മാധവ്, ബൈജയന്ത് ജയ് പാണ്ഡ, തീർത്ഥ് സിംഗ് റാവത്ത് തുടങ്ങി നിരവധി പ്രമുഖർ പുതിയ ദേശീയ ഭാരവാഹി പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ബി.എൽ. സന്തോഷ് ദേശീയ സംഘടന ജനറൽ സെക്രട്ടറിയായി തുടരുമ്പോൾ, കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനെ പുതിയ ദേശീയ ട്രഷററായി നിയമിച്ചിട്ടുണ്ട്. യുവതലമുറയ്ക്കും പരിചയസമ്പന്നരായ നേതാക്കൾക്കും തുല്യ പ്രാധാന്യം നൽകിക്കൊണ്ടുള്ള പുതിയ സംഘടനാ പുനഃസംഘടന പാർട്ടി അടിത്തറ കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Related Articles

Latest Articles